ലൈംഗിക പീഡനം: വാഷിംഗ്ടണ്‍ മുന്‍ കര്‍ദ്ദിനാള്‍ മക് കാരികിനെ തിരുവസ്ത്രം അഴിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ലൈംഗിക പീഡനം: വാഷിംഗ്ടണ്‍ മുന്‍ കര്‍ദ്ദിനാള്‍ മക് കാരികിനെ തിരുവസ്ത്രം അഴിപ്പിച്ചു

വാഷിംഗ്ടണ്‍: കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡനത്തിന്റെ പേരില്‍ ആരോപണം നേരിടുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അമേരിക്കയിലെ മുന്‍ കര്‍ദ്ദിനാള്‍ തിയോഡര്‍ മക് കാരിക്കിനെ (88) വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി.

അഞ്ചു പതിറ്റാണ്ട് മുന്‍പ് കൗമാരക്കാരനെ പീഡിപ്പിച്ചത് ശരിവച്ചാണ് നടപടിയെന്ന് യു.എസ് സഭാ അധികൃതര്‍ വ്യക്തമാക്കി. ആരോപണം ശക്തമായ സാഹചര്യത്തില്‍ അടുത്തിടെ മക് കാരിക്ക് കര്‍ദ്ദിനാള്‍ പദവിയില്‍ നിന്ന് രാജിവച്ചിരുന്നു. തനിക്കെതിരായ ആരോപണത്തില്‍ 'ഓര്‍മ്മയില്ലെന്ന' നിലപാട് ആണ് മക് കാരിക്ക് സ്വീകരിച്ചിരുന്നത്.

2001 മുതല്‍ 2006 വരെ വാഷിംഗ്ടണ്‍ ഡി.സിയിലെ ആര്‍ച്ച്ബിഷപ്പ് ആയിരുന്നു മക് കാരിക്ക്. കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം രാജിവച്ച ശേഷം കന്‍സാസിലെ മൊണാസ്ട്രിയില്‍ ഏകാന്തജീവിതം നയിച്ചുവരികയായിരുന്നു മക് കാരിക്ക്.

പുരോഹിതരില്‍ നിന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ പരിശോധിക്കുന്നതിന് വത്തിക്കാന്‍ വിളിച്ച സമ്മേളനം ഈ മാസം അവസാനം നടക്കാനിരിക്കേയാണ് ഈ നടപടി. മക് കാരിക്കിനെതിരെ നടപടി ഉണ്ടാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.



from mangalam.com http://bit.ly/2tmUAo1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages