പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ട്രെയിന്‍ തടഞ്ഞു; ബോഗിക്ക് നേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ട്രെയിന്‍ തടഞ്ഞു; ബോഗിക്ക് നേരെ കല്ലേറ്

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ട്രെയിന്‍ തടഞ്ഞു. വിരാര്‍, വാഷി, നല്‍സൊപര എന്നിവടങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് നൂറുകണക്കിനാളുകള്‍ ട്രെയിന്‍ തടഞ്ഞത്. നല്‍സോപാരയില്‍ ട്രെയിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു.

ട്രെയിന്‍ തടഞ്ഞതിന് പുറമെ വിരാരില്‍ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചും ജനങ്ങള്‍ പ്രതിഷേധിച്ചു. വാഷിയിലെ നഗര മേഖലയിലെ ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിനുകള്‍ വൈകി. ജി.ആര്‍.പി, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിലാണ് പ്രതിഷേധക്കാരെ പിന്‍മാറ്റിയത്. രാവിലെ ഏഴ് മണിയോടെ തന്നെ ട്രെയിന്‍ തടയാന്‍ ആളുകള്‍ രംഗത്തിറങ്ങിയിരുന്നു.

നല്‍സോപാരയില്‍ ട്രെയിന്‍ ബോഗികള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ബോഗികളില്‍ കയറി യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു. വാഷിയില്‍ ബലമായാണ് ബസ് ഗതാഗതം തടഞ്ഞത്. സര്‍വീസ് നിര്‍ത്തിയില്ലെങ്കില്‍ ബസുകളുടെ കാറ്റുകുത്തി വിടുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തി.



from mangalam.com http://bit.ly/2GuxG6G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages