നെഞ്ചില്‍ വെടിയുണ്ട തറച്ച പിതാവ് മകളെ പരീക്ഷയ്‌ക്കെത്തിക്കാന്‍ ബൈക്ക് ഓടിച്ചത് ഏഴു കിലോമീറ്റര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

നെഞ്ചില്‍ വെടിയുണ്ട തറച്ച പിതാവ് മകളെ പരീക്ഷയ്‌ക്കെത്തിക്കാന്‍ ബൈക്ക് ഓടിച്ചത് ഏഴു കിലോമീറ്റര്‍

നെഞ്ചില്‍ വെടിയുണ്ട തറച്ചിട്ടും മകളെ പരീക്ഷയ്‌ക്കെത്തിച്ച് പിതാവ്. ബിഹാറിലെ ബേഗുസരായിയിലാണു സംഭവം. ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ (45)യ്ക്കാണ് രണ്ട് വെടിയുണ്ടകള്‍ ഏറ്റത്്. വെടിയേറ്റിട്ടും ഏഴു കിലോമീറ്ററോളം അദ്ദേഹം ബൈക്കോടിച്ചു മകളെ പരീക്ഷാകേന്ദ്രത്തിലെത്തിച്ചു. മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്കു പോയത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്‌കൂളിലേക്കു ബൈക്കില്‍ കൊണ്ടു പോകുമ്പോള്‍ രണ്ട് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. മകള്‍ നിലവിളിച്ചപ്പോള്‍ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്നു പറഞ്ഞു റാം കൃപാല്‍ സമ്മതിച്ചില്ല.

വെടിയേറ്റത് വകവെയ്ക്കാതെ ഏഴ് കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി. ബീര്‍പുര്‍ പഞ്ചായത്തിലെ മുന്‍ ഗ്രാമമുഖ്യനാണ് ഇദ്ദേഹം. റാമിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com http://bit.ly/2GMruWP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages