സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ 9 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കം 9 പ്രതികള്‍ക്കാണ് ശിക്ഷ ലഭിച്ചത്. തലശേരി പേരാവൂര്‍ വിളക്കോട്ടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്.

കേസില്‍ ഏഴ് പേരെ നേരത്തെ വെറുതെവിട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് ബഷീര്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ആയിരുന്ന മുഹമ്മദ് ഫറൂഖ്, പി.കെ ലത്തീഫ്, യു.കെ സിദ്ദിഖ്, യു.കെ ഫൈസല്‍, യു.കെ ഉനൈസ്, ഫൈസല്‍, യാക്കൂബ്, ഗഫൂര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2008 ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശാഭിമാനി വരിക്കാരെ ചേര്‍ക്കുന്നതിനുള്ള ക്യാമ്പയില്‍ പങ്കെടുത്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരായ പി.കെ ഗിരീഷ്, കുറ്റേരി രാജന്‍ എന്നിവര്‍ക്കൊപ്പം മടങ്ങുന്നതിനിടെയാണ് രാത്രി എട്ടരയോടെ ദിലീപിനെ ആക്രമിച്ച് കൊന്നത്. ചാക്കാട് മുസ്ലീം പള്ളിയുടെ സമീപത്തുള്ള സ്വകാര്യ തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്ന പ്രതികള്‍ ദിലീപിനെ ആക്രമിക്കുകയായിരുന്നു.



from mangalam.com http://bit.ly/2tpLua8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages