കേരളത്തിന് രണ്ട് സ്വർണം കൂടി; കിരീടത്തോട് അടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

കേരളത്തിന് രണ്ട് സ്വർണം കൂടി; കിരീടത്തോട് അടുക്കുന്നു

നഡിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളം കിരീടത്തോട് അടക്കുന്നു. മീറ്റിന്റെ അവസാന ദിനം രാവിലെ രണ്ട് സ്വർണവും മൂന്ന് വെള്ളിയുമാണ് കേരളം നേടിയത്. ട്രിപ്പിൾ ജമ്പിൽ മുണ്ടൂർ സ്കൂളിലെ സി.ഡി. അതുൽ കുമാറും 400 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് മോഡൽ സ്കൂളിലെ മുഹമ്മദ് ഷബാനുമാണ്സ്വർണം നേടിയത്. 15.38 സെക്കൻഡിലായിരുന്നു അതുലിന്റെഫിനിഷ്. ഇതേയിനത്തിൽ പറളി സ്കൂളിലെ എ. അജിത് 15.20 സെക്കൻഡിൽ ഓടിയെത്തി വെള്ളി നേടി. 400 മീറ്റർ ഹർഡിൽസിൽ 53.30 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഷബാൻ സ്വർണം നേടിയത്. അനന്തു വിജയൻ 53.42 സെക്കൻഡിൽ വെള്ളി നേടി. 800 മീറ്റർ ഓട്ടത്തിലായിരുന്നു കേരളത്തിന്റെ മറ്റൊരു വെള്ളി. കോതമംഗലം മാർ ബേസിലിലെ ആദർശ് ഗോപിയാണ് വെള്ളി നേടിയത്. ഇതോടെ കേരളത്തിന് അഞ്ച് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവുമായി. ഇനി 400 മീറ്റർ റിലേ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന് കിരീടം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. Content Highlights:National Senior Athletics Kerala


from mathrubhumi.latestnews.rssfeed http://bit.ly/2N8HvaI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages