ലോക്‌സഭ തിരഞ്ഞെടുപ്പ് വൈകിയാലും കുഴപ്പമില്ല, പാകിസ്താനെ ആക്രമിക്കണമെന്ന് ഗുജറാത്ത് ടൂറിസം മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ലോക്‌സഭ തിരഞ്ഞെടുപ്പ് വൈകിയാലും കുഴപ്പമില്ല, പാകിസ്താനെ ആക്രമിക്കണമെന്ന് ഗുജറാത്ത് ടൂറിസം മന്ത്രി

അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പ് തത്കാലത്തേക്ക് മാറ്റിവെച്ച് പാകിസ്താനെ ആക്രമിക്കണമെന്ന് ഗുജറാത്ത് ടൂറിസം മന്ത്രി ഗണപത് സിങ് വാസവ. ലോക്സഭ തിരഞ്ഞെടുപ്പ് അല്പം വൈകിയാലും കുഴപ്പമില്ലെന്നും പാകിസ്താന് തിരിച്ചടി നൽകുകയെന്നതാണ് ഇപ്പോൾ പ്രധാനമെന്നും ഗുജറാത്ത് ടൂറിസം മന്ത്രി പറഞ്ഞു. സൂറത്തിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാകിസ്താന് തിരിച്ചടി നൽകുകയെന്നതാണ് നമ്മൾ 125 കോടി ഇന്ത്യക്കാരുടെയും ആവശ്യം. നമ്മുടെ സൈനികരെ കൊന്നൊടുക്കിയ അവർക്ക് തിരിച്ചടി നൽകണം. സൈന്യത്തിൽ ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. തിരിച്ചടി നൽകാനുള്ള സമയവും സന്ദർഭവും തീരുമാനിക്കുമെന്ന് സി.ആർ.പി.ആഫ്. പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ചടങ്ങിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ച് പാകിസ്താനെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാകിസ്താന് തിരിച്ചടി നൽകണമെന്നും ഇനി തിരഞ്ഞെടുപ്പ് ഒരു രണ്ടുമാസം വൈകിയാൽ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Content Highlights:gujarat minister wants revenge to pakistan before loksabha polls


from mathrubhumi.latestnews.rssfeed http://bit.ly/2IrJM2m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages