ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ സി.പി. രാജശേഖരന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ സി.പി. രാജശേഖരന്‍ അന്തരിച്ചു

തൃശ്ശൂർ: ആകാശവാണി, ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടർ സി.പി രാജശേഖരൻ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികശരീരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ബിരുദവും നേടിയ സി.പി.രാജശേഖരൻ വടക്കൻ പറവൂർ സ്വദേശിയാണ്. രണ്ട് ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സ്മാരകസമിതി പ്രസിഡന്റ് പദവിയും വഹിച്ചു.ആകാശവാണിയുടേയും ദൂരദർശന്റേയും ഡയറക്ടറായും സേവനമനുഷ്ടിച്ചു. വിരമിച്ച ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ദൂരദർശൻ അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, വിവിധ രചനകൾക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ 10 ദേശീയ അവാർഡുകൾ, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ അവാർഡ്, ബോംബെ ആവാസ് അവാർഡ്, ഇറാൻ റേഡിയോ ഫെസ്റ്റിവൽ ഇന്റർനാഷണൽ നോമിനേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. പ്രതിമകൾ വിൽക്കാനുണ്ട്, ഡോക്ടർ വിശ്രമിക്കുന്നു, മൂന്നു വയസ്സൻമാർ, ഗാന്ധി മരിച്ചുകൊണ്ടേയിരിക്കുന്നു, സോളിലോക്വി എന്നിവ പ്രധാനകൃതികളാണ്. ഭാര്യ: ശൈലജ നായർ. മക്കൾ: രാജ് കീർത്തി, ദിവ്യ കീർത്തി. മരുമക്കൾ: അനുരാജ്, മനു നായർ. Content Highlights:akashavani former director cp rajashekharan passes away


from mathrubhumi.latestnews.rssfeed http://bit.ly/2Ee79rM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages