കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജമ്മു കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ സ്വദേശികൾക്ക് നേരേ അക്രമം നടന്ന സാഹചര്യത്തിലാണ് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകൾ ശ്രദ്ധചെലുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചത്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രാലയം അറിയിപ്പ് നൽകി. ഹരിയാണയിലും ഡെറാഡൂണിലും കശ്മീരിൽനിന്നുള്ള വിദ്യാർഥികൾക്ക് നേരേ വ്യാപക അക്രമമുണ്ടായതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന വീടുകളിൽനിന്ന് ഇവരെ ഇറക്കിവിടുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ സ്വദേശികൾ പലഭാഗത്തും അക്രമത്തിനിരയാകുന്നതായും അവർക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. കശ്മീരിന് പുറത്തുള്ള കശ്മീർ സ്വദേശികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെടണമെന്ന് കശ്മീർ പോലീസും അറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇടപെട്ടിരിക്കുന്നത്. Content Highlights:ensure safety of people from jammu kashmir, home ministry instruction to all states


from mathrubhumi.latestnews.rssfeed http://bit.ly/2EeEYJt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages