'മോഹന്‍ലാല്‍ ശക്തനാണ്; പാവങ്ങള്‍ ജോലി ചെയ്യുന്ന ഖാദിക്ക് അദ്ദേഹത്തോട് യുദ്ധം ചെയ്യാനാകില്ല' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

'മോഹന്‍ലാല്‍ ശക്തനാണ്; പാവങ്ങള്‍ ജോലി ചെയ്യുന്ന ഖാദിക്ക് അദ്ദേഹത്തോട് യുദ്ധം ചെയ്യാനാകില്ല'

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോർഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ വക്കീൽ നോട്ടീസയച്ച വിഷയത്തിൽ പ്രതികരണവുമായി ഖാദി ബോർഡ്ഉപാധ്യക്ഷ ശോഭന ജോർജ്ജ്. മോഹൻലാലിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും അദ്ദേഹത്തോട് യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഖാദി ബോർഡിന് ഇല്ലെന്നും ശോഭന ജോർജ്ജ് പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു ശോഭന ജോർജ്ജ്. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ തുടക്കം. പരസ്യത്തിൽ മോഹൻലാൽ ചർക്കയിൽ നൂൽ നൂൽക്കുന്ന രംഗത്തിൽ അഭിനയിച്ചിരുന്നു. ഇതിനെതിരേ ഖാദി ബോർഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തിൽ മോഹൻലാൽ അഭിനയിക്കുന്നതു ഖാദിബോർഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മോഹൻലാലിനെപ്പോലുള്ള ഒരു നടനോട് പാവപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്ന ഖാദി ബോർഡുപോലുള്ള ഒരു കുഞ്ഞു സ്ഥാപനം എന്തു ചെയ്യാനാണ്. ഞങ്ങൾ മോഹൻലാലിനോട് ചർക്ക ഉപയോഗിച്ചുള്ള പരസ്യത്തിൽ നിന്ന് പിൻമാറണമെന്നാണ് ആവശ്യപ്പെട്ടത്. സത്യത്തിൽ ആവശ്യപ്പെടുകയായിരുന്നില്ല. അപേക്ഷിക്കുകയായിരുന്നു. ഖാദിയുടെ പേരിൽ സ്വകാര്യ സ്ഥാപനത്തിൽ കച്ചവടം കൂടി. ഞങ്ങളെ സാരമായി ബാധിച്ചു. വിൽപ്പന കുറഞ്ഞപ്പോൾ ഉൽപ്പാദനം നിർത്തി വച്ചു. പാവപ്പെട്ട സ്ത്രീകളുടെ വരുമാനം നിലച്ചു. തുച്ഛമായ വേതനത്തിലാണ് അവർ ജോലി ചെയ്യുന്നത് എന്ന്ആലോചിക്കണം. ഞങ്ങൾ ഈ സ്വകാര്യ സ്ഥാപനത്തിനെതിരേ മാത്രമല്ല ഫാബ് ഇന്ത്യക്കും നോട്ടീസ് അയച്ചിരുന്നു.അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തോട് പിൻമാറണമെന്ന് പറഞ്ഞത്. 50 കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ: നിയമപരമായി നേരിടുമെന്ന് ശോഭന ജോർജ്ജ് സത്യം പറഞ്ഞാൽ ബോർഡിന് അറിയില്ല എന്തു ചെയ്യണമെന്ന്. ഈ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾ ഒരുമിച്ച് നിന്നാലും ഞങ്ങൾക്ക് 50 കോടി നൽകാനില്ല. ശക്തനായ ഒരാളോട് ഖാദി ബോർഡ് എന്തു ചെയ്യനാണ്. അന്നന്ന് ജീവിക്കാൻ കഷ്ടപ്പെടുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്. അവരെയെല്ലാം തൂക്കിയെടുത്താലും മോഹൻലാലിനോട് യുദ്ധം ചെയ്യാനാകില്ല. വരുന്നത് അനുഭവിക്കുക എന്നതല്ലാതെ വേറെ ഒരു മാർഗവുമില്ല. അതുകൊണ്ടാണ് ഈ വക്കീൽ നോട്ടീസ് രഹസ്യമായി വെച്ചത്. സത്യത്തിൽ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. മാപ്പ് പറയണം എന്ന് പറയുന്നു. എന്ത് പറഞ്ഞ് മാപ്പ് പറയണം? അദ്ദേഹം പറയുന്നത് കൈത്തറിയുടെ ബ്രാൻഡ് അംബാസിഡർ ആണ് എന്ന്.പിന്നെ എന്തിനാണ് സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിൽ അദ്ദേഹം അഭിനയിച്ചതെന്ന് മനസ്സിലാകുന്നില്ല. മോഹൻലാൽ ഖാദിയുടെ ബ്രാൻഡ് അംബാസിഡർ ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മോഹൻലാലുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അദ്ദേഹം കൈയ്യെത്താത്ത ദൂരത്താണ്. മോഹൻലാലിന്റെ ആരാധികയാണ് ഞാൻ. അദ്ദേഹത്തിനെതിരേ ഒന്നും സംസാരിച്ചിട്ടില്ല. വക്കീൽ നോട്ടസ് അയച്ചതുമായി ബന്ധപ്പെട്ട് സർക്കാറിനെ സമീപിക്കില്ലെന്നും ശോഭന ജോർജ് പറഞ്ഞു. ഇത് ഞങ്ങൾ തന്നെ നേരിടും. സർക്കാറിനെ സമീപിക്കുന്നില്ല. കൂടിപ്പോയാൽ തൂക്കിക്കൊല്ലും. അത്രയല്ലേയുള്ളൂ. എനിക്ക് ആ കാര്യത്തിൽ ഒരു പേടിയുമില്ല. Content Highlights:sobhana george explains about mohanlal legal notice defamation khadi board Kerala state


from mathrubhumi.latestnews.rssfeed http://bit.ly/2E9w5AO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages