പ്രണയദിനത്തില്‍ കരിദിനമാചരിച്ച് ലോ കോളേജ് വിദ്യാർത്ഥികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

പ്രണയദിനത്തില്‍ കരിദിനമാചരിച്ച് ലോ കോളേജ് വിദ്യാർത്ഥികൾ

കൊച്ചി:പ്രണയം വ്യത്യസ്തമായി ആഘോഷിക്കുകയാണ് എറണാകുളം ഗവ. ലോ കോളേജ് വിദ്യാർത്ഥികൾ. അടുത്തുള്ള സെന്റ് തെരേസാസ് വനിതാ കോളേജിലേക്ക് റീത്തുമായിമാർച്ച് നടത്തിയുംകരിദിനമാചരിച്ചുമായിരുന്നു ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രണയദിനാഘോഷം. ലോ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ലോഗോസാണ് പ്രണയദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. രണ്ട് വർഷം മുൻപ് വരെ എറണാകുളം സെന്റ് തേരാസാസ് വുമൻസ് കേളേജിലേക്ക് അടുത്തുള്ള ലോ കോളേജ് വിദ്യാർത്ഥികൾ വരികയും പ്രണയാഭ്യാർത്ഥന നടത്തി തിരികെ പോകുകയുമായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ കോളേജ് അധികൃതരുടെ പരാതിയെത്തുടർന്ന് പോലീസ് ഇതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.തുടർന്നാണ് ഇതിനെതിരേ പ്രതിഷേധിച്ച് ഇത്തവണ റീത്തുമായി സെൻര് തേരാസാസ് കോളേജിലേക്ക്വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പ്രണയനൈരാശ്യം സംഭവിച്ചവർക്കും തേപ്പ് കിട്ടിയവർക്കും പ്രണയമില്ലാത്തവർക്കും വേണ്ടിയാണ് തങ്ങൾ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ലോ കോളേജ് വിദ്യാർത്ഥികൾ പറയുന്നത്. സെന്റ് തെരേസാസ് കോളേജിലേക്ക് മാകർച്ച് നടത്തിയശേഷം തിരികെ ലോ കോളേജിലെത്തിയ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. Content Highlights:Celeberating Black Day by Law College Students On ValentinesDay AdipoliyaneLove


from mathrubhumi.latestnews.rssfeed http://bit.ly/2UZzNSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages