ഹൊസൻഗാബാദ്:സർക്കാർഡോക്ടർ തന്റെ ഡ്രൈവറെ 24 കഷ്ണങ്ങളാക്കി മുറിച്ച ശേഷം ആസിഡിൽ ഇട്ടു. ഡ്രൈവറുടെ ഭാര്യയുമായി ഡോക്ടർ അടുപ്പത്തിലായിരുന്നു. ഡ്രൈവറെ ഒഴിവാക്കി അയാളുടെ ഭാര്യയെ സ്വന്തമാക്കാനാണ് കൊല നടത്തിയത്. സുനിൽ മാൻട്രി(58) എന്ന സർക്കാർ ഡോക് ടറാണ് ബിനേന്ദ്ര എന്ന ബിരു പച്ചൗരി(30)യെ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഹൊസങ്കബാദ് എന്ന സ്ഥലത്ത് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്. ഡോക്ടറെ പോലീസ് കൈയോടെ പിടികൂടി. ഭാര്യ മരിച്ചതിനെ തുടർന്ന് ഡോക്ടർ ഒറ്റയ്ക്കായിരുന്നു താമസം. 2017 ഏപ്രിലിൽ ആണ് ഭാര്യ മരിക്കുന്നത്. ഇദ്ദേഹത്തിന്റെ 26കാരിയായ മകനും 23 കാരിയായ മകളും ജോലിസംബന്ധമായി മുംബൈയിലാണ്. ഇറ്റാർസിയിലെ സർക്കാർ ആശുപത്രിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 2010 മുതൽ ആനന്ദ് നഗറിൽ ഇവരുടെ വീടിന് സമീപം ഡോക്ടറുടെ ഭാര്യയും ഡ്രൈവറുടെ ഭാര്യയും ചേർന്ന് ബോട്ടീക്ക് തുടങ്ങിയിരുന്നു. ഭാര്യ മരിച്ചതോടെ ഇവർ നടത്തിയിരുന്ന ബോട്ടീക് ബിരുവിന്റെ ഭാര്യ ഒറ്റയ്ക്കാണ് നോക്കി നടത്തിയത്. വൈകാതെ ഡോക്ടറും ബിരുവിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായി. സംശയം തോന്നിയതിനെ തുടർന്ന് പല തവണ ബിരു ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തി ബിരു ഡോക്ടറിൽ നിന്ന് പണവും കൈക്കലാക്കി. ബന്ധം തുടരണമെങ്കിൽ ബിരുവിനെ ഒഴിവാക്കണമെന്ന് ഒടുവിൽ ഡോക്ടർ തീരുമാനിച്ചു. അതിന് മുന്നൊരുക്കമായിട്ടാണ്ബിരുവിനെ ഡ്രൈവറായി ഡോക്ടർ നിയമിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച്ചയായിരുന്നു ബിരു ഡ്രൈവറായി ജോലിയിലിൽ പ്രവേശിച്ചത്. അന്നേ ദിവസം ബിരുവിനോടൊപ്പം 20 കിലോമീറ്റർ ദൂരമുള്ള ആശുപത്രിയിലേക്ക് ഡോക്ടർ പോയി. വൈകുന്നേരം തിരികെയെത്തിയപ്പോൾ തനിക്ക് കടുത്ത പല്ലുവേദനയുണ്ടെന്ന് ബിരു പറഞ്ഞു. ഇത് അവസരമായി കണ്ട് ഡോക്ടർ ബിരുവിന് അധിക ഡോസ്മരുന്നു നൽകി. ബിരു മയക്കത്തിലായതോടെ ആദ്യം കഴുത്ത് അറുത്തു. പിന്നീട് വാൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ 24 കഷ്ണങ്ങളാക്കി മുറിച്ചു. നേരത്തെ വാങ്ങിവച്ചിരുന്ന ആസിഡിൽ ഇവ നിക്ഷേപിച്ചു. പോലീസ് വീട് പരിശോധിക്കാനെത്തിയപ്പോൾ ഡോക്ടറുടെ വസ്ത്രങ്ങളിൽ രക്തം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആസിഡിൽ സൂക്ഷിച്ച നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഡോക്ടർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. Content Highlight: Doctor kills driver, cut body into 24 pieces, puts them in acid
from mathrubhumi.latestnews.rssfeed http://bit.ly/2BnaxyZ
via
IFTTT
No comments:
Post a Comment