ഗാന്ധിവധ പുനരാവിഷ്‌കരണം: ഹിന്ദു മഹാസഭാ നേതാവും ഭര്‍ത്താവും പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

ഗാന്ധിവധ പുനരാവിഷ്‌കരണം: ഹിന്ദു മഹാസഭാ നേതാവും ഭര്‍ത്താവും പിടിയില്‍

താപ്പൽ:ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽഗാന്ധിവധം പുനരാവിഷ്കരിച്ച ഹിന്ദുമഹാ സഭാ നേതാവ് പൂജാ പാണ്ഡേയേയും ഭർത്താവ് അശോക് പാണ്ഡയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തു.ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറിയാണ് പൂജ പാണ്ഡേ.ഉത്തർപ്രദേശിലെ താപ്പലിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. അതേ സമയം സംഭവത്തിലെ മുഖ്യപ്രതി പൂജ ശകുൻ പാണ്ഡേ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് നേരത്തെഅറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിക്കുന്നത്. അന്നേദിവസം പ്രവർത്തകർ മധുരം വിതരണം ചെയ്യുകയും ഗോഡ്സെ പ്രതിമയിൽ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ അതോടൊപ്പം ഹിന്ദുമഹാസഭ ഇനി മുതൽ ഈ ദിനം ആഘോഷിക്കുന്നത് ഗാന്ധിവധം പുനരാവിഷ്കരിച്ചുകൊണ്ടായിരിക്കുമെന്ന് പൂജ പാണ്ഡെ പറഞ്ഞിരുന്നു. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടർന്ന് വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തിൽ നിന്ന് രക്തം വരുന്നുവെന്ന രീതിയിൽ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നത് കഴിഞ്ഞ ദിവസം പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിന് ശേഷം ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽപൂജ പാണ്ഡെ മാല അണിയിക്കുകയും പിന്നാലെ മധുരം പങ്കിടുകയും ചെയ്തിരുന്നു. Content Highlights:Hindu Mahasabha leader Pooja Pandey arrested for recreating Mahatma Gandhis assassination,Pooja Pandey,Mahatma Gandhis assassination,Hindu Mahasabha


from mathrubhumi.latestnews.rssfeed http://bit.ly/2BoFfrc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages