ന്യൂഡൽഹി: കോഫീ വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, കെ.എൽ രാഹുൽ അവതാരകൻ കരൺ ജോഹർ എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ജോധ്പുർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവർക്കും എതിരായ സസ്പെൻഷൻ ബി.സി.സി.ഐ പിൻവലിച്ചതിന് പിന്നാലെയാണ് താരങ്ങൾക്ക് തിരിച്ചടിയായി കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പരിപാടി അവതരിപ്പിച്ച സംവിധായകൻ കരൺ ജോഹറിനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാമർശങ്ങൾ വിവാദമായതോടെ ബി.സി.സി.ഐ ഇരുവരെയും വിലക്കിയിരുന്നു. ഇവർക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്സ്മാനെ നിയോഗിക്കണമെന്ന് സി.ഒ.എ ആവശ്യപ്പെടുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനായി മുൻപായിട്ടാണ് ഇരുവരേയും ടീമിൽ നിന്നും വിലക്കി നാട്ടിലേക്ക് തിരികെ വിളിച്ചത്. ഇതിനു പിന്നാലെ ഇരുവർക്കുമെതിരായ വിലക്ക് നീക്കിയ ബി.സി.സി.ഐ താരങ്ങളെ കളിപ്പിക്കുകയും ചെയ്തിരുന്നു. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയോടെ ടീമിൽ തിരിച്ചെത്തിയ ഹർദിക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കെ.എൽ രാഹുലിന് വിവാദത്തിന് മുൻപുണ്ടായിരുന്ന ഫോമില്ലായ്മയിൽ നിന്നും കരകയറുവാനായിട്ടില്ല. ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹർദിക് അവതാരകനായ കരൺ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ മുറിയിൽ നിന്ന് 18 വയസിനുള്ളിൽ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. Content Highlights:hardik pandya kl rahul case jodhpur
from mathrubhumi.latestnews.rssfeed http://bit.ly/2UGsTSx
via
IFTTT
No comments:
Post a Comment