ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി സിആര്‍പിഎഫ്. വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നാണ് സിആര്‍പിഎഫിന്റെ നിര്‍ദേശം. സിആര്‍പിഎഫിന്റെ ഔദ്യോഗിക ട്വിറ്ററിലുടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുത്. നമ്മള്‍ ഒത്തൊരുമയോടെ നില്‍ക്കേണ്ട സമയമാണിത്. വീരമൃത്യുവരിച്ച ഉദ്യോഗസ്ഥരുടേതെന്ന് വ്യാഖ്യാനിച്ച് തെറ്റായ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് webpro@crpf.gov.in എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സിആര്‍പിഎഫ് ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
CRPF Advisory: It has been noticed that on social media some miscreants are trying to circulate fake pictures of body parts of our martyrs to invoke hatred while we stand united. Please don't circulate/share/like such photos or posts. Report such content at webpro@crpf.gov.in pic.twitter.com/icwxosQqLV— ANI (@ANI) February 17, 2019
from mangalam.com http://bit.ly/2DKHkhG
via IFTTT
No comments:
Post a Comment