ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ആ വീട് നിശ്ചലമായി..: സ്‌ഫോടനത്തില്‍ മേജര്‍ ചിത്രേഷിന്റെ മരണം വിവാഹം അടുത്തമാസം നടക്കാനിരിക്കെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ആ വീട് നിശ്ചലമായി..: സ്‌ഫോടനത്തില്‍ മേജര്‍ ചിത്രേഷിന്റെ മരണം വിവാഹം അടുത്തമാസം നടക്കാനിരിക്കെ

ഡെറാഡൂണ്‍: പുല്‍വാമ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മേജര്‍ കൊല്ലപ്പെട്ടത്. വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് മേജര്‍ ചിത്രേഷ് ബിഷ്ത് മരണപ്പെടുന്നത്. മാര്‍ച്ച് ഏഴിനു നടക്കാനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഫെബ്രുവരി 28 നു വീട്ടില്‍ എത്താനിരിക്കേയാണ് ഡ്യൂട്ടിക്കിടെ മരണം ഏറ്റുവാങ്ങേണ്ടി വന്നത്.

ജമ്മു കശ്മീരിലെ രജൗരിയില്‍ നൗഷീര സെക്ടറിലാണ് ശനിയാഴ്ച ദാരുണസംഭവമുണ്ടായത്. എഞ്ചിനീയറിങ് വിഭാഗത്തിലെ മേജര്‍ റാങ്കിലുള്ള ഓഫീസറാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ചിത്രേഷ് ബിഷ്ത്.

നിയന്ത്രണരേഖയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മേഖലയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യം കണ്ടെടുത്ത ഐഇഡി( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നീര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം. സൈന്യം കണ്ടെടുത്ത ആദ്യ മൈന്‍ നീര്‍വീര്യമാക്കിയതിനു പിന്നാലെ അടുത്തത് നീര്‍വീര്യമാക്കാനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപകടമുണ്ടാകുന്നത്. 31 കാരനായ ചിത്രേഷിന്റെ നേതൃത്വത്തിലാണ് സൈനിക സംഘം ബോംബ് നീര്‍വീര്യമാക്കാനായി നീങ്ങിയത്. സുരക്ഷയ്ക്കായി 1500 മണിക്കൂര്‍ നീളുന്ന പരിശോധനയ്ക്കിടെയാണ് നൗഷീറ സെക്ടറില്‍ മൈന്‍ കണ്ടെത്തുന്നത്. ബോംബ് നിര്‍വീര്യമാക്കുന്ന ടീമിന്റെ നേതൃത്വം ചിത്രേഷിനായിരുന്നു. ആത്മാര്‍ത്ഥതയുള്ള ധീരനായ ഓഫീസറായിരുന്നു ചിത്രേഷെന്നും സര്‍ക്കാരിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.



from mangalam.com http://bit.ly/2SFadGj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages