പുല്‍വാമ: എം.എന്‍.എസ് ഭീഷണിയെ തുടര്‍ന്ന് ടി-സീരീസ് പാക് ഗായകരുടെ പാട്ടുകള്‍ നീക്കം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പുല്‍വാമ: എം.എന്‍.എസ് ഭീഷണിയെ തുടര്‍ന്ന് ടി-സീരീസ് പാക് ഗായകരുടെ പാട്ടുകള്‍ നീക്കം ചെയ്തു

മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഗായകരുടെ പാട്ടുകള്‍ ടി-സീരീസ് നീക്കം ചെയ്തു. എം.എന്‍.എസ് ഭീഷണിയെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്. പാക്കിസ്ഥാന്‍ ഗായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എം.എന്‍.എസിന്റെ ചിത്രപത് സേന വിഭാഗം തലവന്‍ അമേയ് ഖോപ്കര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് ടി-സീരീസിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് പാട്ടുകള്‍ നീക്കം ചെയ്തത്.

ടി-സീരീസിന് പുറമെ സോണി മ്യൂസിക്, വീനസ്, ടിപ്‌സ് മ്യൂസിക് തുടങ്ങിയ കമ്പനികള്‍ക്കും എം.എന്‍.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തിടെ ടി-സീരീസ് പാക് ഗായകരായ റാഹത്ത് ഫത്തേഹ് അലിഖാന്‍, ആതിഫ് അസ്ലം എന്നിവരുമായി ചേര്‍ന്ന് രണ്ട് പ്രൊഡക്ഷനുകള്‍ പുറത്തിറക്കിയിരുന്നു. ഈ ഗാനങ്ങളടക്കം എടുത്തു കളഞ്ഞു. നേരത്തെ ഉറി ആക്രമണത്തിന് ശേഷവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാക് കലാകാരന്‍മാര്‍ക്കെതിരെ എം.എന്‍.എസ് ഭീഷണി മുഴക്കിയിരുന്നു.



from mangalam.com http://bit.ly/2TUlJdt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages