ജമ്മുവിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു, നടപടി മെഹബൂബയുടെ സന്ദർശനത്തിനു തൊട്ടു മുമ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ജമ്മുവിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു, നടപടി മെഹബൂബയുടെ സന്ദർശനത്തിനു തൊട്ടു മുമ്പ്

ശ്രീനഗർ: ജമ്മുകശ്മീരിൽ പിഡിപിയുടെ(പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി)ഓഫീസ് പോലീസ് സീൽ ചെയ്തു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ സന്ദർശനത്തിനു തൊട്ടു മുമ്പാണ് നടപടി. പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരപ്രകാരം ഇന്നുച്ചയ്ക്ക് മെഹബൂബ മുഫ്തി പാർട്ടി ഓഫീസ് സന്രദർശിക്കാനിരുന്നതാണ്. അതിനിടെയാണ് ഓഫീസ് സീൽ ചെയ്തത്. ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നടപടിയെടുത്തത്. ക്രമസമാധാന നില കണക്കിലെടുത്താണ് ഓഫീസ് സീൽ ചെയ്തതെന്ന് പോലീസ് അറിയിച്ചു. കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന സുരക്ഷസർക്കാർ പിൻവലിച്ചിച്ചിരുന്നു. മിർവായിസ് ഉമർ ഫാറൂഖ്, ഷാബിർ ഷാ, ഹാഷിം ഖുറേഷി, ബിലാൽ ലോൺ, അബ്ദുൾ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷയാണ് പിൻവലിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. പാകിസ്താനിൽനിന്നും പാക് ചാരസംഘടനയായ ഐ എസ് ഐയിൽനിന്നും ധനസഹായം സ്വീകരിക്കുന്നവർക്ക് സുരക്ഷ നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. content highlights:PDPs Jammu Office Sealed


from mathrubhumi.latestnews.rssfeed http://bit.ly/2V11A5F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages