ന്യുഡല്‍ഹി: അസമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടു വന്നതെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനാണ് എന്‍.ആര്‍.സി കൊണ്ടുവന്നത്. ബി.ജെ.പി പുറത്തുനിന്നുള്ള എല്ലാവരെയും അസമില്‍ നിന്ന് നാടുകടത്തുമെന്നും അമിത് ഷാ പറഞ്ഞു.
അസമിനെ മറ്റൊരു കശ്മീരാക്കി മാറ്റാന്‍ അനുവദിക്കില്ല. ഇത് ബി.ജെ.പിയുടെ വാഗ്ദാനമാണ്. ആവശ്യമുള്ളത്രയും തവണ ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടികള്‍ ആവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി തിരിച്ചയക്കുമെന്നും ഷാ പറഞ്ഞു. 1985ന് ശേഷം ഭൂരിപക്ഷം തവണയും ഭരിച്ചിട്ടും കോണ്‍ഗ്രസും അവരു െസഖ്യകക്ഷിയായ അസം ഗണപരിഷത്തും അസം കരാര്‍ നടപ്പിലാക്കാന്‍ തയ്യാറായില്ലെന്നും അമിത് ഷാ ആരോപിച്ചു.
എന്‍.ആര്‍.സിക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടായെന്ന് അമിത് ഷാ ആരോപിച്ചു. അസമിനും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മാത്രമുള്ളതാണ് പൗരത്വ രജിസ്റ്ററെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ അത് രാജ്യത്തെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും ബാധകമാണ്. അസമിലെ ജനസംഖ്യാ വളര്‍ച്ച ആശങ്കാജനകമാണ്. പൗരത്വ ബില്‍ കൂടാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.
പുല്‍വാമ ആക്രമരണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന് അമിത് ഷാ പറഞ്ഞു. ജവാന്‍മാരുടെ ജീവത്യാഗം പാഴാകില്ല. കാരണം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരല്ല. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. സുരക്ഷാ പ്രശ്‌നത്തില്‍ നരേന്ദ്ര മോഡി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2SI47VM
via IFTTT
No comments:
Post a Comment