കണ്ണൂര്‍: തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ വീടിനെതിരെ ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍. സതീഷിനെയാണ് തലശേരി സി.ഐ എം.പി ആസാദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഷംസീറിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.
ജനുവരി നാലിന് രാത്രിയിലായിരുന്നു ബോംബേറ്. പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതികള്‍ ഉടന്‍ പിടിയിലാകും.
from mangalam.com http://bit.ly/2UQ2PVk
via IFTTT
No comments:
Post a Comment