റഫാല്‍ ആളിക്കത്തുന്നു... വീണ്ടും മദ്യദുരന്തം...സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്.. ദേവസ്വം തര്‍ക്കം തുടരുന്നു.... പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

റഫാല്‍ ആളിക്കത്തുന്നു... വീണ്ടും മദ്യദുരന്തം...സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്.. ദേവസ്വം തര്‍ക്കം തുടരുന്നു.... പ്രധാന വാര്‍ത്തകളിലൂടെ

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് അധികൃതരുമായി സമാന്തര ചര്‍ച്ച നടത്തി ; വെളിപ്പെടുത്തലുമായി പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അഴിമതി ആരോപണമായ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് അധികൃതരുമായി സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനെതിരേ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്തയച്ചതായും ഒരു ദേശീയ മാധ്യമം വാര്‍ത്ത പുറത്തുവിട്ടു.
[IMG]

യു.പിയിലും ഉത്തരാഖണ്ഡിലും മദ്യദുരന്തം; 30 പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മദ്യ ദുരന്തം. ഉത്തര്‍പ്രദേശിലെ ശരന്‍പൂരിലും കുശിനഗറിലും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലും ഉണ്ടായ മദ്യ ദുരന്തത്തില്‍ 28 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് മദ്യ ദുരന്തം ഉണ്ടായത്. യു.പിയില്‍ രണ്ട് ജില്ലകളിലാണ് 16 പേരും ഉത്തരാഖണ്ഡില്‍ 14 പേരുമാണ് മരിച്ചത്.
[IMG]

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ സര്‍വീസസസിനോട് 1-0 ന് തോല്‍വി വഴങ്ങുകയായിരുന്നു.
[IMG]

കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചിരിക്കുന്നത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
[IMG]

ശബരിമല യുവതീപ്രവേശനം; സാവകാശ ഹര്‍ജ്ജിക്ക് പ്രസക്തിയില്ലെന്ന് മന്ത്രി, ഉണ്ടെന്ന് ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സാവകാശ ഹര്‍ജ്ജിയുടെ പ്രസക്തി പോയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായവിത്യാസമില്ല ആശയവിനിമയത്തിലെ വീഴ്ച സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com http://bit.ly/2tc1ZpS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages