മുസഫര്‍നഗര്‍ കലാപം: രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

മുസഫര്‍നഗര്‍ കലാപം: രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്

ലഖ്നൗ (ഉത്തർപ്രദേശ്): 2013-ലെ മുസഫർനഗർ വർഗീയ കലാപത്തിന് ഇടയാക്കിയെന്ന് കരുതുന്ന ഇരട്ട കൊലപാതക കേസിൽ ഏഴുപ്രതികൾക്ക് ജീവപര്യന്തം തടവ്. മുസഫർനഗർ ജില്ലാ അഡീ. മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സച്ചിൻ, ഗൗരവ് എന്നീ യുവാക്കൾ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുസമിൽ, മുജാസിം, ഫർഖാൻ, നദീം, ജനാംഗീർ, അഫ്സൽ, ഇഖ്ബാൽ എന്നിവർക്ക് ശിക്ഷ വിധിച്ചത്. കേസിൽ ഇവർ ഏഴുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2013-ൽ മുസഫർനഗറിലെ കവാൽ ഗ്രാമത്തിലുണ്ടായ കൊലപാതകക്കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. കൊലപാതകങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലെ മുസഫർനഗർ, ഷാംലി ജില്ലകളിലുണ്ടായ ഹിന്ദു-മുസ്ലിം വർഗീയകലാപത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേർക്ക് നാടുവിടേണ്ടി വന്നു. ആറായിരത്തോളം കേസുകളാണ് കലാപത്തെ തുടർന്ന് രജിസ്റ്റർ ചെയ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിച്ചത്. Content Highlights:7 Get Life In Jail For Killing 2 Men in 2013 Muzaffarnagar Riots


from mathrubhumi.latestnews.rssfeed http://bit.ly/2E0oYum
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages