ഗുവാഹട്ടി: വടക്കുകിഴക്കന്‍ മേഖലയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആസ്സാമില്‍ എത്തിയ പ്രധാനമന്ത്രിക്ക് കാലുകുത്തിയപ്പോള്‍ തന്നെ പ്രതിഷേധത്തിന്റെ കയ്പ്പും. ആസാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ കരിങ്കൊടി പ്രതിഷേധം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ രജിസ്‌ട്രേഷന്‍ ബില്ലിനെതിരായി വിവിധ സംഘടനകള്‍ കരിങ്കൊടിയുമായി മോഡിക്ക് ഗോബാക്ക് വിളിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച വൈകീട്ടായിരുന്നു മോദി ഗുവാഹത്തിയിലെത്തിയത്. എന്നാല്‍ ലോകപ്രിയ ഗോപിനാഥ് ബോര്‍ദോളോയി വിമാനത്താവളത്തിന്‍ നിന്ന് രാജ്ഭവനിലേക്ക് പോകുന്ന വഴിയില്‍ വിവിധ സംഘടനകളില്‍ പെട്ടവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ആസാം, അരുണാചല്‍ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന മോഡി ഇവിടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും റാലിയില്‍ പങ്കെടുക്കുകയും ചെയ്യും. അഞ്ചു ദിവസം കൊണ്ട് പത്തു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് മൂന്ന് സംസ്ഥാനങ്ങളില്‍ എത്തുന്നത്.
വിവിധ വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ പ്രതിഷേധങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഗുവഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ബംാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ബില്ല് തുണയാകുമെന്നാണ് ആരോപണം. ഹിന്ദുക്കള്‍, ബുദ്ധിസ്റ്റുകള്‍, ജൈനര്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ബില്ലിന്റെ പരിധിയില്‍ വരുമ്പോള്‍ മുസ്‌ളീങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് മത വിവേചനം ആണെന്നു ആരോപിച്ച് വലതുപക്ഷ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്്.
കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഭട്ടാചാര്യ പറഞ്ഞു. ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരിക്കുകയുമാണ്. മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ആസം സ്റ്റുഡന്‍സ് യൂണിയന്‍ 12 മണിക്കൂര്‍ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഗുവഹാത്തിയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നുമുണ്ട് മോദി. പ്രധാനമന്ത്രിയുടെ അഗര്‍ത്തല സന്ദര്‍ശനം ഹിഷ്‌കരിക്കാന്‍ ത്രിപുര സ്റ്റുഡന്‍സ് യൂനിയനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അനേകം വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടക്കം കുറിക്കും. അരുണാചല്‍ പ്രദേശിലെ പാരും പാരി ജില്ലയിലെ ഹാലോംഗിയില്‍ സ്ഥാപിക്കുന്ന ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍, സേലയിലെ തുരങ്ക നിര്‍മ്മാണോദ്ഘാടനം, ഇന്ത്യ ചൈനാ അതിര്‍ത്തി നഗരങ്ങളെ ഒരു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള ടണലാണ് ഇത്. എന്നിവയെല്ലാം ഇതിലുണ്ട്.
from mangalam.com http://bit.ly/2tgQXQ8
via IFTTT
No comments:
Post a Comment