തെരഞ്ഞെടുപ്പ് അടുത്താല്‍ ചായക്കടക്കാരന്‍, വോട്ടെടുപ്പ് കഴിഞ്ഞാല്‍ റാഫേല്‍ മുതലാളി ; മോഡി സൂത്രക്കാരനായ ധാര്‍ഷ്ട്യക്കാരനെന്നും ഗോധ്രയില്‍ കലാപം ഉണ്ടാക്കിയിട്ടാണ് അയാള്‍ വരുന്നതെന്ന് മമത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

തെരഞ്ഞെടുപ്പ് അടുത്താല്‍ ചായക്കടക്കാരന്‍, വോട്ടെടുപ്പ് കഴിഞ്ഞാല്‍ റാഫേല്‍ മുതലാളി ; മോഡി സൂത്രക്കാരനായ ധാര്‍ഷ്ട്യക്കാരനെന്നും ഗോധ്രയില്‍ കലാപം ഉണ്ടാക്കിയിട്ടാണ് അയാള്‍ വരുന്നതെന്ന് മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചായക്കടക്കാരനാകുന്ന മോദി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റാഫേൽ മുതലാളിയാകുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. റാഫേൽ കുംഭകോണത്തിന്റെയും നോട്ടുനിരോധനത്തിന്റെയും സൂത്രധാരനായ അയാള്‍ക്ക് ധാർഷ്ട്യമാണ് കൈമുതല്ലെന്നും മമതാ വിമര്‍ശിച്ചു. റഫാല്‍ വിമാനക്കരാറില്‍ സമാന്തര ചര്‍ച്ച നടന്നെന്ന് ഒരു ദേശീയ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ നരേന്ദ്രമോഡി ക്കെതിരേ ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പരിഹാസമാണ് നിറയുന്നത്.

മോദിക്ക് ഇന്ത്യയെ അറിയില്ലെന്ന് അവർ പറഞ്ഞു. ഗോധ്രയിലും മറ്റിടങ്ങളിലും കലാപമുണ്ടായതിനു ശേഷം മാത്രമാണ് അയാളിവിടെ എത്തിയതെന്നും മമത പറഞ്ഞു. ബിജെപി രാഷ്ട്രീയ എതിരാളികളുടെ വീടുകളും ഓഫീസുകളും സിബിഐ യെക്കൊണ്ടു റെയ്ഡ് ചെയ്യിക്കുന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലം കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ ട്വീറ്റ്. റാഫേൽ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്യണമെന്നും തന്റെ ഓഫീസിലും കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലും സിബിഐ ചെയ്തതു പോലെ എല്ലാ ഫയലുകളും കണ്ടുകെട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഫാല്‍ കരാറില്‍ ഫ്രഞ്ച് നയതന്ത്രസംഘവുമായി ചര്‍ച്ച നടത്തുന്നതിന് പ്രതിരോധ മന്ത്രാലയം നിയോഗിച്ച ഉടമ്പടി സംഘത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഒരു സംവിധാനം സൃഷ്ടിച്ചുവെന്ന് ഇന്നലെയാണ് ഒരു വെളിപ്പെടുത്തല്‍ പുറത്തുവന്നത്. വാര്‍ത്ത വലിയ വിവാദം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ലോകസഭയിൽ ഇതിനെ എതിർത്ത് സംസാരിക്കവെ നിർമല സീതാരാമൻ നടത്തിയ പ്രസ്താവന റാമിന്റെ റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്നതും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ ഉറപ്പിക്കുന്നതുമായി മാറി.

‘ മനോഹർ പരീക്കർ ഒരു കുഴപ്പവുമില്ലെന്ന് ഫയലിൽ എഴുതിയിരുന്നത് എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ കാണിച്ചില്ല’ എന്ന നിര്‍മ്മലാ സീതാരാമന്‍ ചോദിച്ചത് സമാന്തരനീക്കം നടത്തിയെന്നതി​ന്റെ സ്ഥിരീകരണം പോലെ ആകുകയും ചെയ്തു. തൊട്ടുപിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റുമെത്തി. നിർമല സീതാരാമന്റെ ഈ വാദം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അവിഹിതമായ ഇടപെടൽ റാഫേൽ കരാറിൽ ഉണ്ടായിരുന്നെന്ന് ഉറപ്പിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയല്ലേ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

റാഫേൽ വിഷയത്തിൽ മാധ്യമങ്ങൾ പക്ഷപാതപരമായ ഇടപെടലാണ് നടത്തുന്നതെന്നായി പിന്നീട് നിർമല സീതാരാമന്റെ ആരോപണം. ഡിഫൻസ് സെക്രട്ടറിയുടെ നോട്ട് മാത്രമാണ് വന്നിരിക്കുന്നതെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നിര്‍മ്മലാ സീതാരാമന്‍ ഉള്‍പ്പെട്ടവരെ ന്യായീകരിച്ച് കുഴപ്പത്തില്‍ ചാടുന്നത് എന്തിനാണെന്നായിരുന്നു പത്രത്തിന്റെ മറുചോദ്യം. അതിനൊപ്പം മാധ്യമപ്രവര്‍ത്തനത്തിനു തനിക്കും പത്രത്തിനും നിര്‍മ്മലാ സീതാരാമന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യ​മില്ലെന്നും പറഞ്ഞു.

പ്രധാനമന്ത്രി 30,000 കോടി മോഷ്ടിച്ച് അനിൽ അംബാനിക്കായി ഒഴുക്കിക്കൊടുത്തെന്നും കാവൽക്കാരൻ കള്ളനാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. പ്രസ്താവന രാഹുലിന്റെ യും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പാപ്പരത്തെയാണ് കാണിക്കുന്നത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. റാഫേല്‍ ഇടപാട് ഇല്ലാതാക്കുകയാണ് രാഹുല്‍ ചെയ്യുന്നത് എന്നായിരുന്നു ബിജെപിയുടെ മറു ആരോപണം.



from mangalam.com http://bit.ly/2SCFYin
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages