അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമം തുടരുന്നു; രണ്ട് പാക് ജെറ്റുകളെ ഇന്ത്യന്‍ വ്യോമസേന തുരത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമം തുടരുന്നു; രണ്ട് പാക് ജെറ്റുകളെ ഇന്ത്യന്‍ വ്യോമസേന തുരത്തി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമ അതിർത്തി ലംഘിക്കാനുള്ള പാകിസ്താൻ ശ്രമം തുടരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ജമ്മു കശ്മീരിലെ കൃഷ്ണ ഗാട്ടി പ്രദേശത്ത് ഇന്ത്യൻ വ്യോമ അതിർത്തി ലംഘിക്കാൻ ശ്രമിച്ച രണ്ട് പാക് ജെറ്റുകളെ ഇന്ത്യൻ വ്യോമസേന തുരത്തി. ഇതേ പ്രദേശത്ത് തന്നെ ചെറു പീരങ്കികൾ ഉപയോഗിച്ച് പാക് സൈന്യം വെടി ഉതിർത്ത് മണിക്കൂറുകൾക്കുള്ളിലാണ് ആകാശമാർഗവും ഉള്ള അതിർത്തി ലംഘനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് കൃഷ്ണ ഗാട്ടിയിലെ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത്. ചെറുപീരങ്കികൾ ഉപയോഗിച്ച് പാക് സൈന്യം തുടർച്ചയായി വെടിയുതിർത്തെങ്കിലും ഇന്ത്യൻ ഭാഗത്ത് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാക്സൈന്യം വെടിയുതിർത്തതോടെ ഇന്ത്യൻ സൈന്യവും ഇതിന് തിരിച്ചടി നൽകി. കശ്മീരിലെ പൂഞ്ച് ജില്ലയിലും നിയന്ത്രണ രേഖയുടെ പലഭാഗത്തും വ്യാഴാഴ്ച പാകിസ്താൻ വെടിയുതിർത്തിരുന്നു. ഇത് തുടർച്ചയായ ഏഴാം ദിവസമാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് വെടിവെയ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം മൂന്ന് പാകിസ്താൻ ജെറ്റുകൾ അതിർത്തി ലംഘിച്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇവയെ പിന്തുടർന്ന ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ഒരു പാക് എഫ് 16 വിമാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യക്ക് ഒരു മിഗ് 21 വിമാനം നഷ്ടപ്പെടുകയും ചെയ്തു. പിടിയിലായ ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പിന്നീട് പാകിസ്താൻ പുറത്ത് വിട്ടിരുന്നു. content highlights:IAF chases out 2 Pakistani jetstrying to violate Indian airspace again


from mathrubhumi.latestnews.rssfeed https://ift.tt/2BVqJYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages