മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി ക്ലോസ് ചെയ്തത് നഷ്ടത്തിൽ. സെൻസെക്സ് 37.99 പോയന്റ് താഴ്ന്ന് 35867.44ലിലും നിഫ്റ്റി 8.90 പോയന്റ് നഷ്ടത്തിൽ 10797.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1463 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1005 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്പന സമ്മർദം പ്രകടമായത്. എഫ്എംസിജി, പൊതുമേഖല ബാങ്ക്, ലോഹം, ഫാർമ, ഊർജം, ഇൻഫ്ര വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലുമായിരുന്നു. കോൾ ഇന്ത്യ, വേദാന്ത, ഐഒസി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, റിലയൻസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എസ്ബിഐ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടിസിഎസ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, വിപ്രോ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ucu2BE
via
IFTTT
No comments:
Post a Comment