ഇടുക്കി: കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന കൊട്ടക്കമ്പൂരടക്കം അഞ്ച് വില്ലേജുകളിലെ മരംമുറി നിരോധന ഉത്തരവിൽ വെള്ളം ചേർത്ത് റവന്യുവകുപ്പിന്റെ പുതിയ ഉത്തരവ്. യൂക്കാലിപ്റ്റസ് മരങ്ങൾ പിഴുതു മാറ്റുന്നതിന് പകരം മുറിച്ചു മാറ്റാനുള്ള ഭേദഗതി വരുത്തിയ റവന്യു വകുപ്പിന്റെ പുതിയ ഉത്തരവിന്റെ മറവിൽ സർക്കാർ ഭൂമിയിൽ നിന്നുള്ള വലിയ മരം മുറിക്കാണ് കളമൊരുങ്ങുന്നത്. അതേസമയം, കുറിഞ്ഞി ഉദ്യാനത്തെ ബാധിക്കുന്ന പുതിയ ഉത്തരവിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വനംവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. വ്യാജ പട്ടയമാണെന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്ന് കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന കൊട്ടക്കമ്പൂർ ഉൾപ്പെടെ അഞ്ച് വില്ലേജുകളിലെ യൂക്കാലിപ്റ്റ്സ് മരങ്ങൾ മുറിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു. യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാൻ സ്പെഷ്യൽ ഓഫീസറായ ലാൻഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിച്ചു വരികയായിരുന്നു. ഇതിടയിലാണ് മരം മുറി നിരോധന ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ട് റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ് വരുന്നത്. യൂക്കാലിപ്റ്റ്സ് മരങ്ങൾ പിഴുതുമാറ്റുന്നതിന് പകരം മുറിച്ചു മാറ്റേണ്ടതാണെന്ന് വ്യക്തമാക്കി ഈ മാസം 11 നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. മരം മുറി നിരോധനമുള്ള അഞ്ചു വില്ലേജുകളിലും ദൈനംദിന ജീവിതം ദുസ്സഹമാക്കിയെന്നും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നുമുള്ള പരാതി കാരണമാണ് പുതിയ ഉത്തരവെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നു. ഉടമസ്ഥാവകാശ രേഖകളുടെ പരിശോധന നടന്നുകൊണ്ടിരിക്കേ പുറത്തുവന്ന പുതിയ ഉത്തരവിനെതിരേ വനംവകുപ്പും രംഗത്തെത്തി. പരിശോധന പൂർത്തിയാകാതെ കൊട്ടക്കമ്പൂർ ഉൾപ്പെടുന്ന മേഖലയിലെ മരംമുറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ഇടുക്കി ജില്ലാ കളക്ടർക്കും ദേവികുളം സബ് കളക്ടർക്കും കത്തു നൽകിയിട്ടുണ്ട്. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമിയിൽ നിന്നുള്ള മരം മുറി തടയണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് മൂന്നാർ ഡി.വൈ.എസ്.പിയ്ക്കും കത്തു നൽകി. അതേസമയം, മാർച്ച് നാലാം തീയതി റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരംമുറി തുടങ്ങുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമ രാജ് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കവേ റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ് വനംവകുപ്പിന്റെ നീക്കങ്ങൾക്ക് തടയിടുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. Content highlights: Revenue department issued notice encourage tree cut down
from mathrubhumi.latestnews.rssfeed https://ift.tt/2H3hmJA
via
IFTTT
No comments:
Post a Comment