സിബിഐ- മമതാ പോര്; സിബിഐയില്‍ നിന്ന് രക്ഷതേടി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

സിബിഐ- മമതാ പോര്; സിബിഐയില്‍ നിന്ന് രക്ഷതേടി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍

കൊൽക്കത്ത: ബംഗാളിലെ സിബിഐ- മമതാ ബാനർജി പോരിന് പുതിയ വഴിത്തിരിവ്. സിബിഐയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊൽക്കത്ത പോലിസ് കമ്മീഷണർ രാജിവ് കുമാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പോലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ശാരദ- റോസ്വാലി ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ എത്തിയത്. എന്നാൽ സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലീസ് ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായാണ് സിബിഐ പറയുന്നത്. വിഷയത്തിൽ സുപ്രീം കോടതിയെ സിബിഐ സമീപിച്ചെങ്കിലും സംഭവത്തിൽ അടിയന്തരവാദം കേൾക്കണമെന്ന സി ബി ഐ യുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിയിൽ നാളെ വാദം കേൾക്കാമെന്നാണ് ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണം തടയാൻ കൊൽക്കത്ത പോലീസും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്നാണ് സിബിഐ വാദം. കമ്മീഷണർ തെളിവ് നശിപ്പിച്ചെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കണമെന്ന് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്. സിബിഐ ഉദ്യോഹസ്ഥരെ തടഞ്ഞ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ ഗവർണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗവർണർ റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെയുള്ള ബിജെപി ഉന്നതതല സംഘം ബംഗാൾ സർക്കാരിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. Content Highlights:Mamata Banerjee vs CBI; Kolkata top cop moves high court


from mathrubhumi.latestnews.rssfeed http://bit.ly/2GoEgKT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages