കേരളത്തില്‍ ദേശീയ നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ല: സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

കേരളത്തില്‍ ദേശീയ നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ല: സുരേന്ദ്രന്‍

തിരുവനന്തപുരം:കേരളത്തിൽ ദേശീയനേതാക്കൾ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് കെ. സുരേന്ദ്രൻ. കേരളത്തിലെ നേതാക്കൾ ഇവിടെ മത്സരിക്കാൻ പ്രാപ്തരാണ്. എൻഎസ്എസിന്റെ ശക്തി സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടിപ്രവർത്തകർ മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേ സമയം എൻ എസ് എസ് സ്വതന്ത്രമായി ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. എൻ എസ് എസിന്റെ ആഭ്യന്തരകാര്യങ്ങൾ ചർച്ചചെയ്യാനുള്ള അധികാരം സിപിഎമ്മിന് ആരാണ് കൊടുത്തതെന്നുംകോടിയേരിയുടെയും മാർക്സിസ്റ്റ് പാർട്ടിയുടേയും ചുവട് പിടിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കോടിയേരി പരാജയം മണക്കുന്നൂവെന്നും പരാജയ ഭീതിയിൽ നിന്നാണ് അവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ നിലപാട് വ്യക്തമാക്കണമെന്നും നിഴൽ യുദ്ധം വേണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു. എൻ.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് എൻ.എസിന് നല്ലത്. അല്ലങ്കിൽ അവർ രാഷ്ട്രീയ നിലപാട് തുറന്ന് പറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴൽ യുദ്ധം വേണ്ടെന്നാണ് സുകുമാരൻ നായരോട് പറയാനുള്ളതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. Content Highlights: K Surendran against CPM, NSS


from mathrubhumi.latestnews.rssfeed http://bit.ly/2HSlgqF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages