ലോകത്ത് ഏറ്റവും ചെലവുകൂടിയ 10 നഗരങ്ങള്‍ ഏതൊക്കെ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

ലോകത്ത് ഏറ്റവും ചെലവുകൂടിയ 10 നഗരങ്ങള്‍ ഏതൊക്കെ?

ലോകത്ത് ജീവിത ചെലവ് കൂടിയ പത്ത് നഗങ്ങൾ ഏതൊക്കെയാണെന്നുനോക്കാം. 160 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില പരിശോധിച്ചാണ് വിലയിരുത്തൽ നടത്തിയിട്ടുള്ളത്. ഭക്ഷണം, വസ്ത്രം, വീട്ടിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, വാടക, ഗതാഗതം, യൂട്ടിലിറ്റി ബില്ല് തുടങ്ങിയവയാണ് പരിശോധിച്ചാണ് ദി ഇക്കണോമിസ്റ്റ് ഇന്റലിജന്റ്സ് യൂണിറ്റ് പട്ടിക തയ്യാറാക്കിയത്. ചെലവ് കൂടിയ നഗരങ്ങളിൽ ഒന്നാം റാങ്ക് സിംഗപൂരിനാണ്. തുടർച്ചയായി അഞ്ചാംവർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഈ നഗരംതന്നെ. പാരീസിനാണ് രണ്ടാം സ്ഥാനം. 2003 മുതൽ പാരീസ് പട്ടികയിലുണ്ട്. സൂറിച്ചും രണ്ടാംസ്ഥാനത്തുതന്നെയാണുള്ളത്. നാലാം സ്ഥാനം ഹോങ്കോങ്ങിനാണ്. 2017ൽ രണ്ടാംസ്ഥാനത്തായിരുന്നു ഹോങ്കോങിന്റെ സ്ഥാനം. നോർവെയിലെ ഒസ്ലോയാണ് അഞ്ചാം സ്ഥാനത്ത്. പതിനൊന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞവർഷം ഒസ്ലോയുടെ സ്ഥാനം. ഇത്തവണ അഞ്ചാംസ്ഥാനത്തെത്തി. ജനീവയാണ് ഏഴാം സ്ഥാനത്ത്. 2017ൽ എട്ടാം സ്ഥാനത്തായിരുന്നു. സോൾ ആണ് എട്ടാംസ്ഥാനത്ത്. സോളിനൊപ്പം കോപ്പൻഹെഗനും എട്ടാംസ്ഥാനം പങ്കിട്ടു. ടെൽ അവീവിനാണ് ഒമ്പാതാം സ്ഥാനം. അഞ്ചുവർഷംമുമ്പ് 34ാം സ്ഥാനത്തായിരുന്നു ടെൽ അവീവിന്റെ സ്ഥാനം. സിഡ്നിയ്ക്കാണ് പത്താം സ്ഥാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സൂറിച്ച് ഇത്തവണ നാല് സ്ഥാനം മുന്നിലെത്തി. Most expensive cities in the world


from mathrubhumi.latestnews.rssfeed http://bit.ly/2UynsVQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages