തിരുവനന്തപുരം: ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി വി.ഡി സതീശന്‍ എം.എല്‍.എ. സ്ത്രീ സമത്വമെന്ന ആശയം മുറുകെപ്പിടിക്കുന്ന ആളാണ് താനെന്നും കെ.പി.സി.സി ഉപാധ്യക്ഷന്‍ കൂടിയായ വി.ഡി സതീശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടില്‍ അന്നും ഇന്നും താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാധ്യമ അഭിമുഖത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.
ബി.ജെ.പി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ നിലപാട് മാറണമെന്നാണ് തന്റെ അഭിപ്രായം. തന്റേതിന് സമാനമായ അഭിപ്രായമുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെന്നും തന്റെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
ശബരിമല വിഷയം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത ശേഷമാണ് വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ആദ്യം പ്രതിപക്ഷ നേതാവില്‍ നിന്നും കെ.പി.സി.സി അധ്യക്ഷനില്‍ നിന്നുമുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുണ്ടെന്നും സതീശന്‍ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വേറൊരു അഭിപ്രായം പറഞ്ഞു. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാന്‍ അനുവാദം നല്‍കുകയാണുണ്ടായതെന്നും സതീശന്‍ വെളിപ്പെടുത്തി. ബി.ജെ.പി ശബരിമല വിഷയം ആളിക്കത്തിക്കുമെന്ന് വ്യക്തമായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയില്‍ ഈ വിഷയത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2t5RTa2
via IFTTT
No comments:
Post a Comment