റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്ത്

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഫ്രഞ്ച് കമ്പനിയുമായിസമാന്തര ചർച്ച നടത്തിയെന്നതിനുള്ള തെളിവുകൾ പുറത്ത്. പി എം ഒയുടെ ഈ നടപടിക്കെതിരെ പ്രതിരോധമന്ത്രാലയം സെക്രട്ടറി പ്രതിരോധമന്ത്രിക്ക് കത്ത് നൽകിയിരുന്നു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി എം ഒ ചർച്ച നടത്തിയത് ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്നാണ് വകുപ്പ് സെക്രട്ടറികത്തിൽ വ്യക്തമാക്കിയിരുന്നത്. 2015 നവംബർ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർക്ക് മുൻപ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ നൽകിയ കത്ത് ദ ഹിന്ദു ദിനപത്രംപുറത്തുവിട്ടു.കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും മോഹൻകുമാറിന്റെ കത്ത് പറയുന്നുണ്ട്. മോഹൻകുമാർ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്ന കത്താണ് പുറത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ച നടത്തിയതായും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്കെതിരാണെന്നുമാണ്കത്തിൽ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയർ ചീഫ് ഓഫ് എയർസ്റ്റാഫ് ഉൾപ്പെട്ട ഏഴംഗസംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്.സർക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടെന്ന് അന്നു പറഞ്ഞിരുന്നുമില്ല. content highlights:rafale deal pmo office conducted parallel negotiation says report


from mathrubhumi.latestnews.rssfeed http://bit.ly/2tbeyln
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages