കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി പൊതുധാരണയുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മോദി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ കൂടി കോൺഗ്രസിനേയും യുഡിഎഫിനേയും പരാജയപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് നടക്കാൻ പോവുന്നില്ലെന്നും ചെന്നിത്തല കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേതാക്കളുമായി ആദ്യ കൂടിക്കാഴ്ച നടന്നു കഴിഞ്ഞൂവെന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ട് പേരുടേയും ലക്ഷ്യം ഒന്ന് തന്നെയാണ്. അവർക്ക് കോൺഗ്രസിന്റെ സീറ്റ് പാർലമെന്റിൽ കുറക്കണം. ഇക്കാര്യം കേരള ജനത തിരിച്ചറിയും. ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ അജണ്ഡ. മതന്യൂനപക്ഷങ്ങൾ അടങ്ങുന്ന ജനവിഭാഗങ്ങളെ നാലര വർഷക്കാലമായി പീഡിപ്പിക്കുന്ന, മതേതരത്വത്തെ തകർക്കുന്ന ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അവരെ താഴെയിറക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ലക്ഷ്യം. പക്ഷെ സി.പി.എമ്മിന്റെ ലക്ഷ്യം അതല്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം ബിജെപിയുമായി കൈകോർത്ത് പിടിച്ച് കൊണ്ട് യു.ഡി.എഫിനെ പരാജയപ്പെടുത്താൻ നടത്തുന്ന നീക്കം ദൗർഭാഗ്യകരമാണ്. പരസ്യമായി ബിജെപിയെ തള്ളിപ്പറയുകയും രഹസ്യമായി ബിജെപിയുമായി ധാരണയുണ്ടാക്കുകയും ചെയ്യുന്ന തന്ത്രം സി.പി.എം സ്വീകരിക്കുന്നു. ശബരിമല വിഷയത്തിലും സ്വീകരിച്ച നിലപാട് ഇതായിരുന്നു. കോൺഗ്രസിനേയും യു.ഡി.എഫിനേയും ദുർബലപ്പെടുത്തുക. ബി.ജെ.പിയെ ശക്തിപ്പെടുത്തുകഎന്ന തന്ത്രം. അവസാനമായി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ നിലപാട് മാറ്റുന്നത് കണ്ടു. ഇത് എ.കെ.ജി സെന്ററിന്റെ നിർദേശപ്രകാരമാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ കളിപ്പാവയായി മാറിയെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:Ramesh Chennithala Alleges BJP-CPM Alliance in Loksaba Election
from mathrubhumi.latestnews.rssfeed http://bit.ly/2tdrUNX
via
IFTTT
No comments:
Post a Comment