ബെംഗളൂരു: കർണാടക നിയമസഭയിൽ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഓപ്പറേഷൻ കമലയുമായി എംഎൽഎമാരെ ചാക്കിടാൻ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവുകളുമായി മുഖ്യമന്ത്രി കുമാരസ്വാമി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ജെഡിഎസ് എംഎൽഎ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകൻ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ എന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് പുറത്തുവിട്ടത്. കള്ളപ്പണം ഉപയോഗിച്ച് മോദി തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ രംഗത്തുവരണം. പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് പാർലമെന്റിൽ തുറന്നുകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. അതിനിടെ യെദ്യൂരപ്പയ്ക്കും മല്ലേശ്വരം എംഎൽഎയും ബിജെപി നേതാവുമായ അശ്വത് നാരായണിനുമെതിരെ അഭിഭാഷകനായ ആർഎൽഎൻ മൂർത്തി പോലീസിൽ പരാതി നൽകി. കോൺഗ്രസ് എംഎൽഎമാരെ തട്ടിക്കൊണ്ട് പോയി എന്നാണ് പരാതി നൽകിയത്. എംഎൽഎമാരുടെ വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. Content Highlights:Kumaraswamy releases audio,Operation Kamala
from mathrubhumi.latestnews.rssfeed http://bit.ly/2UQXzAP
via
IFTTT
No comments:
Post a Comment