ന്യൂഡൽഹി: മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകേസിൽ ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ വാദം കേൾക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർഹാജരായിരുന്നില്ല. ഇതിൽ കേജ് രിവാൾ കടുത്ത നടുക്കം രേഖപ്പെടുത്തി. താൻ ഞെട്ടിയെന്ന് പറഞ്ഞ കേജ് രിവാൾ പ്രോസിക്യൂട്ടർക്ക് കാരണം കാണിക്കൽനോട്ടീസ് നൽകാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി വ്യക്തമാക്കി. സൗമ്യ വിശ്വനാഥൻ പത്തു വർഷം മുൻപാണ്വെടിയേറ്റ് മരിക്കുന്നത്. 2008 സെപ്റ്റംബർ 30 പുലർച്ചെ 3.30 ന് ജോലി കഴിഞ്ഞു മടങ്ങുംവഴിയാണ് സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ചിൽ വച്ചാണ് സംഭവം.കാറിൽ വച്ച് വെടിയേറ്റു മരിച്ച നിലയിൽ സൗമ്യയെ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായഅഞ്ചുപേർ ഇപ്പോഴും ജയിലിലാണ്. സൗമ്യ മരിച്ച് ഒരുവർഷം പിന്നിട്ടപ്പോൾ 2009ൽ ആയിരുന്നു ഇവരുടെ അറസ്റ്റ്. ഡൽഹിയിലെ സകേത് ജില്ലാ കോടതിയിൽ പത്തുവർഷമായി കേസുമായി ബന്ധപ്പെട്ട വിചാരണ നടന്നു കൊണ്ടിരിക്കുന്നത്. വിചാരണ വേഗത്തിലാക്കി സൗമ്യയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. അധികൃതരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം തങ്ങളുടെ ആത്മവീര്യം കളയുന്നതായും.മുഖ്യമന്ത്രിയിൽ നിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമ്യയുടെ പിതാവ് എം.കെ വിശ്വനാഥൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. Content Highlight: Soumya Viswanathan Murder Case: Arvind Kejriwal appoint Special Prosecutor
from mathrubhumi.latestnews.rssfeed http://bit.ly/2tkgokd
via
IFTTT
No comments:
Post a Comment