കുഞ്ഞനന്തന് ചികിത്സക്കായി പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

കുഞ്ഞനന്തന് ചികിത്സക്കായി പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പി.കെ. കുഞ്ഞനന്തന് പരോൾ നൽകുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തൻ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താൽകാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നൽകണമെന്നായിരുന്നു ആവശ്യം. കുഞ്ഞനന്തന് മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്നാൽ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയിൽ സഹായിയായി ഒരാളെ നിർത്തിയാൽ പോരെയെന്നും പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. കുഞ്ഞനന്തന് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനമുയർത്തിയിരുന്നു. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്നമാണെന്നും അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്ന് കോടതി പറഞ്ഞിരുന്നു. Content Highlights: High Court criticisesgranting parole for P.K.Kunjananthan


from mathrubhumi.latestnews.rssfeed http://bit.ly/2HX8FT6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages