450 ഓളം തീവ്രവാദികള്‍ കാശ്മീരിലെത്തിയതായി റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

450 ഓളം തീവ്രവാദികള്‍ കാശ്മീരിലെത്തിയതായി റിപ്പോര്‍ട്ട്

ഉദയ്പൂർ: അതിർത്തിലംഘിച്ച് കാശ്മീരിൽ തീവ്രവാദികൾ അക്രമത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താൻ സഹായത്തോടെ 450 ഓളം തീവ്രവാദികൾ ആക്രമണത്തിനൊരുങ്ങുന്നതായി വിവരം ലഭിച്ചതായിസൈനിക കമാൻഡർ ലെഫ്റ്റനന്റ് ജനറൽ രൺബിർസിങ് പറഞ്ഞു. പാകിസ്താനിലും പാക് അധീനകാശ്മീരിലുമായി പതിനാറോളം ക്യാമ്പുകൾ ക്രമീകരിച്ച്അക്രമ പദ്ധതിയൊരുക്കുന്നുവെന്നാണ് റിപ്പോർട്ട്. കാശ്മീർ താഴ്വരയിൽ 350 മുതൽ 400 ഓളം തീവ്രവാദികളുടെ പ്രവർത്തനം ശക്തമാണ്. ലെഫ്റ്റനന്റ് ജനറൽ രൺബിർസിങ് പറഞ്ഞു. പാക് അധീനകാശ്മീരിലും പാകിസ്താനിലും തീവ്രവാദികളുടെ സാന്നിധ്യം ശക്തമാണ്. കൂടാതെഅതിർത്തിയിൽ തീവ്രവാദികൾക്ക് അക്രമണത്തിന് വേണ്ടുന്ന എല്ലാ സഹായവും ചെയ്യുന്നതോടൊപ്പം വെടിനിർത്തൽ കരാർ ലംഘനവുമടക്കമുള്ള പ്രവർത്തനങ്ങളും പാക് സൈനികരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് 836 തീവ്രവാദികൾ കൊല്ലപ്പെട്ടു. അതിൽ 490 പേരും പാകിസ്താനികളാണ്. അതേ സമയം പാക് തീവ്രവാദികളുടെ എണ്ണത്തിൽ വ്യക്തമായ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. Content Highlights:Around 450 terrorists operating in Jammu and Kashmir: Army


from mathrubhumi.latestnews.rssfeed http://bit.ly/2UP5fn3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages