ആദിവാസി പെണ്‍കുട്ടികള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ 'ഗോള്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ആദിവാസി പെണ്‍കുട്ടികള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ 'ഗോള്‍'

ന്യൂഡൽഹി: ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ ആദിവാസി - ഗോത്രവർഗ വിദ്യാർഥിനികളെ നേതൃനിരയിലെത്തിക്കാൻ ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ നൈപുണ്യ വികസന സംരംഭം. ഗോൾ (Going Online As Leaders) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ബംഗാൾ, മാഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബുധനാഴ്ച തുടക്കമായി. ഗ്രാമങ്ങളിലെ പെൺകുട്ടികളെ ഡിജിറ്റൽ സാക്ഷരരാക്കുക, സ്കിൽ ഡെവലപ്പ്മെന്റ് ക്ലാസുകൾ നൽകുക, സംരംഭകത്വ ആശയങ്ങൾ നൽകുക തുടങ്ങിയവയാണ് ഒരുവർഷം നീളുന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭരായ 25 വനിതകൾ പെൺകുട്ടികൾക്ക് മാർഗദർശനം നൽകും. ഒന്നിടവിട്ട ദിവസങ്ങളിൽ ഫെയ്സ്ബുക്കിലൂടെയോ വാട്സ്ആപ്പിലൂടെയോ ഇവർ വിദ്യാർഥിനികളുമായി സംവദിക്കും. സാമ്പത്തികമായ കാരണങ്ങളാൽ സ്കൂൾ പഠനം ഉപേക്ഷിച്ച സ്കിൽ സെന്ററുകൾക്ക് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പെൺകുട്ടികളെയാവും പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൂടുതലായും ശ്രദ്ധിക്കുക. പതിനെട്ട് വയസിനുമേൽ പ്രായമുള്ള ആദിവാസി പെൺകുട്ടികളെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ത്രീശാക്തീകരണ കാര്യങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഫെയ്സ്ബുക്കിന്റെ ദക്ഷിണേഷ്യൻ പബ്ലിക് പോളിസ് ഡയറക്ടർ ആംഘി ദാസ് പറയുന്നു. പുതിയ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി പെൺകുട്ടികളെയും മുഖ്യധാരയിലെത്തിക്കാനാകുമെന്ന് അവർ കൂട്ടിച്ചേർത്തു. Content Highlights:Facebook launches digital skilling initiative to turn tribal girls in 5 Indian states into young leaders


from mathrubhumi.latestnews.rssfeed http://bit.ly/2Gginye
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages