ന്യൂഡൽഹി: പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവൻ നഷ്പ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളത്തിൽ പൊങ്കാല. ഇമ്രാൻ ഖാൻ ഒഫീഷ്യൽ എന്ന ബ്ലൂടിക് ഉള്ള പേജിലാണ് മലയാളികളുടെ വക ശാസനയും ചീത്തവളിയും അരങ്ങേറുന്നത്. രാജ്യത്തിന് ഭീഷണിയുണ്ടാകുമ്പോൾ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിഖും എല്ലാവരും ഒറ്റക്കെട്ടാണ് എന്നത് മുതൽ കേട്ടാലറക്കുന്ന തെറി വരെയുണ്ട്. 40 പേരുടെ ജീവന് പകരം ചോദിക്കുമെന്നതു മുതൽ യുദ്ധം വേണ്ട സമാധാനം മതി, തീവ്രവാദികൾക്ക് ഒഴികെ എന്നുപോലുള്ള സാരോപദേശങ്ങളുമുണ്ട്. അതിലൊന്ന് ഞങ്ങൾ പ്രധാനമന്ത്രിയെ ട്രോളും. രാജ്യത്തെ മുഖ്യമന്ത്രിമാരെ ട്രോളും. ഹിന്ദുവിനെയും, മുസ്ലിമിനെയും, ക്രിസ്ത്യാനിയെയും ട്രോളും. സംഘിയും, കൊങ്ങിയും , കമ്മിയും പരസ്പരം ട്രോളും പോരടിയ്ക്കും. അതു ഞങ്ങളുടെ കുടുംബ കാര്യം. ഞങ്ങളുടെ രാജ്യത്തിനു നേരെ വന്നാൽ ഒരു മാലയിൽ കോർത്ത മുത്തുപ്പോലെ ഞങ്ങൾ ഒന്നാകും. ഒരു പ്രധാനമന്ത്രി ഞങ്ങൾക്കുണ്ട്. ഞങ്ങളൊന്നായി അദ്ദേഹത്തിന്റെ പിന്നിൽ അണി നിരക്കും. തീക്കനലായി ഞങ്ങൾ ജ്വലിയ്ക്കും. നിന്റെയൊക്കെ നെഞ്ചത്തു ഞങ്ങൾ സംഹാരതാണ്ഡവമാടും. ഞങ്ങളുടെ ഓരോ സൈനികന്റെയും ചോരയ്ക്കു പകരം ചോദിയ്ക്കും. നിന്റെയൊക്കെ തീവ്രവാദത്തിന്റെ അടിവേരറുക്കും. ഈ ഭൂഖണ്ഡത്തിൽ നിന്നു തന്നെ മായ്ച്ചു കളയും, നിന്റെയൊക്കെ രാജ്യവും. തീവ്രവാദവും. ഞങ്ങൾ ഭാരതത്തിന്റെ മക്കളാണ്. ഞങ്ങളുടെ ഭാരതാംബയുടെ ഹൃത്തടത്തിൽ പൊടിഞ്ഞ ചോരയ്ക്ക് പകരം വീട്ടിയിരിയ്ക്കും. ഭാരതത്തിന്റെ വീരപുത്രന്മാർക്കു ആദരാജ്ഞലികൾ. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് എന്ന പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു. പാകിസ്താൻ പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം പാകിസ്താൻ തള്ളുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് പാകിസ്താനെതിരെ ജനരോഷം ഉയർന്നത്. ആക്രമണത്തിൽ വയനാട സ്വദേശി വസന്തകുമാറും കൊല്ലപ്പെട്ടിരുന്നു content highlights:Malayalam comments on Pakistan PM Imran Khan
from mathrubhumi.latestnews.rssfeed http://bit.ly/2GsZmZt
via
IFTTT
No comments:
Post a Comment