മുംബൈ: സ്കൂൾ പാഠ്യപദ്ധതിയിൽ സ്വയം പ്രതിരോധ ക്ലാസുകൾ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പൂണെയിൽ നിന്നുള്ള സ്വയരക്ഷാ പരിശീലക നേഹ ശ്രീമൽ നൽകിയ ഓൺലൈൻ പരാതിക്ക് മറുപടിയായി മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ദേ അറിയിച്ചതാണ് ഇക്കാര്യം. ഏഴുവയസുകാരിയുടെ അമ്മ കൂടിയായ നേഹ ശ്രീമൽ change.org-യിൽ പോസ്റ്റ് ചെയ്ത പരാതിക്ക് 1.38 ലക്ഷം പേരുടെ പിന്തുണയാണ് കിട്ടിയത്. ഇന്ത്യയിലെ 53 ശതമാനം പെൺകുട്ടികളും ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പോലീസിനേയും നിയമ സംവിധാനത്തേയുമാണ് സഹായത്തിനായി ആശ്രയിക്കുന്നത്. എന്നാൽ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിച്ച പെൺകുട്ടികൾക്ക് അതിക്രമങ്ങളെ ചെറുക്കാനാകുമെന്ന് നേഹ ചൂണ്ടിക്കാണിക്കുന്നു. സമാനമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ തന്നെ ഉപദ്രവിക്കാനെത്തിയ മൂന്ന് പേരെ പ്രത്യാക്രമണത്തിലൂടെ കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ച പെൺകുട്ടിയുടെ കാര്യവും നേഹ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ചെറുപ്രായത്തിൽതന്നെ കുട്ടികളെ സ്വയരക്ഷയ്ക്കായി പരിശീലിപ്പിക്കണമെന്ന് നേഹ പരാതിയിൽ ആവശ്യപ്പെടുന്നു. അതിനായി അഞ്ചാം ക്ലാസ് മുതൽക്കുതന്നെ പരിശീലനം ആരംഭിക്കണം. ആയോധന കലയെന്നതിലുപരിയായി മാനസികമായും ശാരീരികമായും അപകട ഘട്ടങ്ങളെ തരണം ചെയ്യാൻ വിധത്തിൽ പെൺകുട്ടികളെ തയ്യാറാക്കലാണ് സ്വയം പ്രതിരോധമെന്നും നേഹ പറയുന്നു. Content Highlights:Maharashtra Government Plans to Make Self-Defence Part of School Curriculum
from mathrubhumi.latestnews.rssfeed http://bit.ly/2IfQIzu
via
IFTTT
No comments:
Post a Comment