പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; നാല് കാറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; നാല് കാറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ആലുവ: പെരിയാറില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നാല് കാറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുവന്ന് പുഴയില്‍ തള്ളിയെന്ന സംശയത്തെ തുടര്‍ന്നാണിത്. മൃതദേഹം പൊതിഞ്ഞിരുന്ന ബെഡ് ഷീറ്റ് വാങ്ങിയ കട പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഷീറ്റ് വാങ്ങിയ കടയില്‍ നിന്ന് പ്രതികള്‍ എത്തിയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

ദേശീയപാത 47ലെ മംഗലപ്പുഴ പാലത്തിന് മുകളില്‍ നിന്ന് മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് സംശയിക്കപ്പെടുന്നത്. മംഗലപ്പുഴ പാലത്തില്‍ നിന്ന് ഇരുവശത്തേക്കും പോയ കാറുകളുടെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും എത്തിയാണ് മൃതദേഹം പൊതിയാനുള്ള ബെഡ് ഷീറ്റ് വാങ്ങിയത്. കളമശേരിയിലെ കടയില്‍ നിന്നുമാണ് ഷീറ്റ് വാങ്ങിയത്. രാത്രി പത്ത് മണിക്ക് കട അടയ്ക്കുന്ന സമയത്താണ് തടിച്ച ശരീരമുള്ള ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ബെഡ് ഷീറ്റ് വാങ്ങിക്കൊണ്ട് പോയത്.

രാത്രി വൈകിയും തുറന്നിരിക്കുന്ന കട അന്വേഷിച്ച് വന്ന ഇവര്‍ അപ്രതീക്ഷിതമായാണ് കളമശേരിയിലെ കട കണ്ടത്. തുടര്‍ന്ന് കാര്‍ റിവേഴ്‌സില്‍ വരുന്നത് സി.സി.ടി.വിയില്‍ വ്യക്തമാണ്. വൈദിക സെമിനാരിയുടെ സ്വകാര്യ കടവിലാണ് മൃതദേഹം കണ്ടെത്തിയത് സ്ഥല പരിചയമുള്ളവര്‍ക്ക് മാത്രമേ ഇവിടെ എത്താനാകൂ എന്നാണ് പോലീസ് നിഗമനം.



from mangalam.com http://bit.ly/2tr6bSZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages