നാഗ്പുർ: ഇറാനി ട്രോഫി കിരീടം നിലനിർത്തി രഞ്ജി ജേതാക്കളായ വിദർഭ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിലാണ് വിദർഭ കിരീടം നേടിയത്. മത്സരം സമനിലയിൽ അവസാനിച്ചു. അതേസമയം കിരീട നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് നൽകുമെന്ന് വിദർഭ അറിയിച്ചു. പുരസ്കാര വിതരണച്ചടങ്ങിൽ വെച്ച് വിദർഭ നായകൻ ഫായിസ് ഫസലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനി ട്രോഫി ജേതാക്കൾക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു സഹായം എന്ന നിലയ്ക്കാണ് സമ്മാനത്തുക പുൽവാമയിൽ ജീവൻ ത്യജിച്ച സൈനികരുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചതെന്ന് ഫസൽ പറഞ്ഞു. Vidarbha are proving why they are champions on an off the field. The #IraniTrophy winners led by @faizfazal have decided to hand over their prize money to family members of martyrs of #PulwamaTerroristAttack. pic.twitter.com/Rh6i44nXrI — BCCI Domestic (@BCCIdomestic) February 16, 2019 റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 330 റൺസിന് മറുപടിയായി വിദർഭ 425 റൺസെടുത്തിരുന്നു. രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചടിച്ച റെസ്റ്റ് ഓഫ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 374 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. വിദർഭക്ക് മുന്നിൽ 280 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച റെസ്റ്റ് ഓഫ് ഇന്ത്യ നായകൻ അജിങ്ക്യ രഹാനെ മത്സരം ആവേശകരമാക്കിയെങ്കിലും വിദർഭക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസിലെത്താനേ സാധിച്ചുള്ളൂ. സ്കോർ: റെസ്റ്റ് ഓഫ് ഇന്ത്യ: 330, 374/3, വിദർഭ: 425, 269/5. ഒന്നാം ഇന്നിങ്സിൽ വിദർഭയ്ക്കായി തകർപ്പൻ സെഞ്ചുറി നേടിയ ആക്ഷയ് കർനേവാറാണ് കളിയിലെ കേമൻ. താരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു ഇത്. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഹനുമ വിഹാരി രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്നു. Content Highlights:vidarbha retain irani cup after draw with rest of india
from mathrubhumi.latestnews.rssfeed http://bit.ly/2S7GeSn
via
IFTTT
No comments:
Post a Comment