തൃക്കൈപ്പറ്റ: പുൽവാമയിൽ ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം ജന്മനാടായ തൃക്കൈപ്പറ്റയിലേക്ക് എത്തിച്ചു. വസന്തകുമാറിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാനായി നൂറുകണക്കിന് പേരാണ് എത്തിയിട്ടുള്ളത്. വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന ലക്കിടിയിലെ വസതിയിലാണ് മൃതദേഹം ആദ്യം എത്തിച്ചത് . ഇവിടെ വച്ച് നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചത്. ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു വ്യോമസേനാ പ്രത്യേക വിമാനത്തിൽ വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെവെച്ച് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാർ അടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ നിരവധി ഇടങ്ങളിൽ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം ആളുകൾ കാത്തുനിന്നിരുന്നു. മൃതദേഹം ആദ്യം വസന്തകുമാറിന്റെ പൂക്കോട് വെറ്റിനറി സർവകലാശാലയോട് ചേർന്നുള്ള വീട്ടിലേക്കാണ് എത്തിച്ചത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. ഇവിടെനിന്ന് വസന്തകുമാർ പഠിച്ച ലക്കിടി ജി.എൽ.പി.എസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. ഇവിടെ നിന്നാണ് തൃക്കൈപ്പറ്റയിലേക്ക് എത്തിച്ചത്. ഒരു ഗ്രാമം ഒന്നാകെ കാത്തിരിക്കുകയാണ് വസന്തകുമാറിന് അന്തിമോപചാരം അർപ്പിക്കാൻ. ഇവിടെയുള്ള കുടുംബ വീടിനോട് ചേർന്നുള്ള ശ്മശാനത്തിലാകും സമുദായ ആചാര പ്രകാരം അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുക. സിആർപിഎഫിന്റെയും സംസ്ഥാന പോലീസിന്റെയും ബഹുമതികൾ നൽകിയ ശേഷമാകും മൃതദേഹം സംസ്കരിക്കുക. Content Highlights:Pulwama Attack Martyr Vasanthakumar
from mathrubhumi.latestnews.rssfeed http://bit.ly/2IhFf2g
via
IFTTT
No comments:
Post a Comment