മുംബൈ: ഐ.പി.എല്ലിന്റെ ആദ്യ ഘട്ട മത്സരത്തിന്റെ സമയക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. സീസണിന്റെ ആദ്യ രണ്ട് ആഴ്ച്ചയിൽ നടക്കുന്ന മത്സരങ്ങളുടെ സമയക്രമമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ബാക്കിയുള്ള മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എന്തെങ്കിലും സങ്കീർണതകളുണ്ടാകുകയാണെങ്കിൽ ആദ്യ ഘട്ട മത്സരക്രമത്തിലും മാറ്റങ്ങൾ വരുത്തുമെന്നും ഐ.പി.എൽ ഗവേർണിങ് ബോഡി വ്യക്തമാക്കി. മാർച്ച് 23ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയിലായിരിക്കും മത്സരം നടക്കുക. മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള ദിവസങ്ങളിലെ 17 മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ഡൽഹിക്കും ബാംഗ്ലൂരുവിനും അഞ്ച് മത്സരങ്ങൾ വീതവും ബാക്കിയുള്ള ടീമുകൾക്ക് നാല് വീതം മത്സരങ്ങളുമാണ് ഈ സമയത്തുണ്ടാകുക. എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം- എവേ മത്സരങ്ങൾ കളിക്കും. ഡൽഹിക്ക് മൂന്ന് ഹോം മാച്ചും ബംഗ്ലൂരിന് മൂന്ന് എവേ മത്സരവുമുണ്ടാകും. Content Highlights:Chennai Super Kings to face Royal Challengers Bangalore in opening clash IPL 2019 Schedule:
from mathrubhumi.latestnews.rssfeed http://bit.ly/2V4c3gH
via
IFTTT
No comments:
Post a Comment