തിരുവനന്തപുരം: ഇതുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളിൽ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം ചോരക്കളി അവസാനിപ്പിക്കണം. കേരളാ പോലീസ് അന്വേഷിച്ചാൽ ഡമ്മി പ്രതികളെയേ കിട്ടൂവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തെ കുറിച്ച് സി പി എം നേതൃത്വതത്തിന് അറിവുണ്ട്. അല്ലെങ്കിൽ അങ്ങനൊരു കൊലപാതകം അവിടെയുണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ സി പി എം ന്യായീകരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ടി പി കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്തതാണെന്ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. content highlights:opposition leader ramesh chennithala demands cbi probe in political murders
from mathrubhumi.latestnews.rssfeed http://bit.ly/2SZ7Yx4
via
IFTTT
No comments:
Post a Comment