സമ്പത്തിന്റെ ജനസമ്മതിയോ, അതോ ആറ്റിങ്ങലില്‍ കോണ്‍ഗ്രസോ, ബിജെപി കുതിക്കുമോ| ജയശങ്കര്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

സമ്പത്തിന്റെ ജനസമ്മതിയോ, അതോ ആറ്റിങ്ങലില്‍ കോണ്‍ഗ്രസോ, ബിജെപി കുതിക്കുമോ| ജയശങ്കര്‍ പറയുന്നു

എൽഡിഎഫിനോട് ശക്തമായ ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. തിരുവിതാംകൂർ ഭാഗത്ത് സിപിഎമ്മിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്നത് കൊല്ലം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ നിന്നാണ്. എന്നാൽ ശക്തമായൊരു സ്ഥാനാർത്ഥിയാണ് മത്സര രംഗത്തുണ്ടാകുന്നതെങ്കിൽ കോൺഗ്രസിനും വിജയ സാധ്യതയുള്ള മണ്ഡലമാണ്. തലേക്കുന്നിൽ ബഷീർ, വയലാർ രവി, എ.എ. റഹിം തുടങ്ങിയവർ ഈ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചവരാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിന് എഴുതിതള്ളാൻ കഴിയാത്ത മണ്ഡലമാണ് ആറ്റിങ്ങൽ. അതേ സമയം നിയമസഭയിലടക്കം എൽ ഡി എഫ് സ്ഥാനാർത്ഥികൾ വളരെ വലിയ ഭൂരിപക്ഷത്തിലാണ് ആറ്റിങ്ങലിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചത്. അരുവിക്കര നിയോജകമണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. വി എം സുധീരൻ, അടൂർ പ്രകാശ് എന്നിവരെപ്പോലെയുള്ള പ്രമുഖരായ നേതാക്കളെ മത്സരരംഗത്തിറക്കിയാൽ മാത്രമേ കോൺഗ്രസിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. തിരുവനന്തപുരത്തോട് അടുത്തുകിടക്കുന്ന ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഇത്തവണ സി.പി.എമ്മിന് തിരിച്ചടിയാകുക ശബരിമല വിഷയമായിരിക്കും. സവർണ വോട്ടുകൾ പോയേക്കാം എന്നാൽ അവർണ വോട്ടിൽ ചോർച്ച വരില്ല എന്നാണ് അവരുടെ കണക്ക്. സാമുദായിക വ്യത്യാസമനുസരിച്ച് വോട്ടിങ് രീതിയിലും വ്യത്യാസം ഉണ്ടാകും. എങ്കിൽ പോലും ഈഴവ സമുദായമടക്കം ശബരിമല വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തുമ്പോൾ സി പി എമ്മിന് അത് എത്തരത്തിൽ മറികടക്കാനാകുമെന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിന് സാധിച്ചില്ലെങ്കിൽ കോൺഗ്രിസിനായിരിക്കും ആറ്റിങ്ങൽ നിയോജമ മണ്ഡലത്തിൽ വിജയ സാധ്യത കൂടുതൽ. അതേ സമയം ബിജെപിയും ശക്തമായി തന്നെ മത്സര രംഗത്തുണ്ടായിരിക്കും. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞിട്ടില്ലെങ്കിൽ കൂടിയും ടി.പി. സെൻകുമാർ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നിരുന്നു. തുഷാർ വെള്ളാപ്പള്ളിയുടേയും സാധ്യത തള്ളിക്കളയാനാകില്ല. കൂടാതെ അത് ഈഴവ സമുദായത്തിൽപ്പെട്ട ഒരാളായിരിക്കാനും സാധ്യതയുണ്ട്. കൂടാതെ ഒരുപക്ഷേ ബിഡിജെഎസിനായിരിക്കും സീറ്റ് നൽകുകയെന്നൊരു നിരീക്ഷണവും ഉയർന്നു വരുന്നുണ്ട്. ശബരിമല വിഷയത്തെ തുടർന്ന് കോൺഗ്രസിലേക്ക് പോയേക്കാവുന്ന ഹിന്ദു വോട്ട്, ഇതേ വിഷയത്തിൽ ബിഡിജെഎസിലേക്ക് പോയേക്കാവുന്ന വോട്ട്. ഇത്തരത്തിൽ രണ്ട് തരം വോട്ടുകളായിരിക്കും സിപിഎമ്മിന് വെല്ലുവിളിയാകുക. ഈ വോട്ടുകൾ ആറ്റിങ്ങലിനെ സംബന്ധിച്ച് നിർണായകമായിരിക്കും. അതേ സമയം സമ്പത്തിനെ സംബന്ധിച്ച് ജനകീയനായ നേതാവാണ്. ശബരിമല വിഷയമില്ലായിരുന്നെങ്കിൽ ഇവിടെ വിജയ സാധ്യത ആർക്കെന്നതുപോലും ചർച്ച ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഏറ്റവുമധികം വിജയ സാധ്യത സമ്പത്തിന് തന്നെയാണ്. കോൺഗ്രസിന് ശക്തനായ ഒരു സ്ഥാനാർഥി വരാനുള്ള സാധ്യതയുണ്ട്. ബിജെ പി രണ്ട് പാളയത്തിൽ നിന്നും വോട്ട് പിടിക്കുന്നുണ്ട്. ഇത്തവണ കോൺഗ്രസിൽ നിന്ന് ഒരു വിഭാഗം വോട്ടുകൾ ഭിന്നിപ്പിക്കും. അത് സവർണ ഹിന്ദു വോട്ടുകളായിരിക്കും. കോൺഗ്രസിന്റെ കോർ വോട്ട് എന്നത് ന്യൂനപക്ഷങ്ങളുടേതാണ്. എടുത്തുപറയേണ്ടതാണ് മുസ്ലീം വോട്ടുകൾ. ശക്തമായ മുസ്ലീം സാന്നിദ്ധ്യമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഈ മുസ്ലീം വോട്ടുകൾ കോൺഗ്രിസിൽ ഉറച്ചുനിൽക്കും. ഇവിടൊരു സിപിഎമ്മുകാരൻ ജയിച്ചാൽ അവിടൊരു കോൺഗ്രസുകാരൻ കുറയും എന്നതാണ് കണക്ക്. അത് മോദിക്കുള്ള വോട്ടായി മാറും. ഒരു സമാജികൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് സമ്പത്ത്. ജനസമ്മതനാണ്. Content Highlights:Advocate Jayashankar,Attingal constituency, great indian war 2019


from mathrubhumi.latestnews.rssfeed http://bit.ly/2SM36fm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages