കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ ഇടപെട്ടു, മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ ഇടപെട്ടു, മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഗവർണറുടെ ഇടപെടൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ പി. സദാശിവം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയെതുടർന്നാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്. കാസർകോട് ഇരട്ടക്കൊലപാതകത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടും പോലീസിന്റെ വീഴ്ചയുണ്ടെന്ന് ആരോപിച്ചും രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാസർകോട് മേഖലയിലെ ക്രമസമാധാന പാലനത്തിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നോർത്ത് എ.ഡി.ജി.പി.യെ നിയമിക്കാതിരുന്നത് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ പി. സദാശിവം സംഭവത്തിൽ മുഖ്യമന്ത്രിയുടെ റിപ്പോർട്ട് തേടിയത്. കഴിഞ്ഞ എട്ടുമാസമായി നോർത്ത് എ.ഡി.ജി.പിയെ നിയമിക്കാതിരുന്നത് ആഭ്യന്തരവകുപ്പിന്റെ വലിയവീഴ്ചയായാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. കാസർകോട് ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ കാസർകോട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാവിനെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കായി പോലീസ്തിരച്ചിൽ തുടരുകയാണെന്നാണ് വിവരം. Content Highlights:kasargod double murder: governor p sadasivam seeks report from chief minister


from mathrubhumi.latestnews.rssfeed http://bit.ly/2IkBWaB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages