അദാനിക്ക് വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ല; മോഡിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

അദാനിക്ക് വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ല; മോഡിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോഡിയുമായി പരിചയമുണ്ട് എന്നതാണ് കാരണമെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു. അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒരാള്‍ക്ക് തന്നെ കിട്ടുമ്പോള്‍ സംശയമുണ്ടാകുമെന്നും ബിഡ്ഡിങ്ങില്‍ വിചിത്രമായ നിലയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

വിമാനത്താവള നടത്തിപ്പിനായി നടന്ന ബിഡ്ഡിംഗ് കേന്ദ്രം മറയാക്കിയോ എന്ന് ഇനിയുള്ള കാലത്ത് വ്യക്തമാകേണ്ടതാണെന്ന് പിണാറയി പറഞ്ഞു. അദാനി വിമാനത്താവള നടത്തിപ്പിനായി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്ന് കരുതേണ്ട. അത് വിമാനത്താവള നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന നില വരുത്തും. വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത് സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ നഗരപാത വികസന പദ്ധതിയുടെ ഉദ്ഘാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായുള്ള ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമത് എത്തിയിരുന്നു. ഇതേതുടര്‍ന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിക്കുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകും. ബിഡ്ഡില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി രണ്ടാമത് എത്തിയിരുന്നു.

കെ.എസ്.ഐ.ഡി.സിക്ക് അവസരം ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ബിഡ്ഡില്‍ അതുണ്ടായില്ല. തിരുവനന്തപുരത്തിന് പുറമെ അഹമ്മദാബാദ്, ജെയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാകും.



from mangalam.com https://ift.tt/2H2hB7Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages