ലഖ്‌നൗ: ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും സഖ്യം പ്രഖ്യാപിച്ച് ബി.എസ്.പിയും എസ്.പിയും. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും യോജിച്ച് തിരഞ്ഞെുടുപ്പ് നേരിടാന്‍ തീരുമാനിച്ചതായി മായാവതിയും അഖിലേഷ് യാദവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മധ്യപ്രദേശിലെ ബാലാഘട്ട്, തികംഗഡ്, ഖജുരാവോ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഗധ്‌വള്‍ മണ്ഡലത്തിലും സമാജ്‌വാദി പാര്‍ട്ടി മത്സരിക്കും. ബാക്കി എല്ലാ സീറ്റുകളിലും ബി.എസ്.പി മത്സരിക്കും. മധ്യപ്രദേശില്‍ 29 ലോക്‌സഭാ സീറ്റുകളും ഉത്തരാഖണ്ഡില്‍ 5 സീറ്റുകളുമാണുള്ളത്.
80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 38 സീറ്റില്‍ ബി.എസ്.പിയും 37 സീറ്റില്‍ എസ്.പിയും മത്സരിക്കാന്‍ നേരത്തെ ധാരണയായിരുന്നു.
from mangalam.com https://ift.tt/2GODBUr
via IFTTT
No comments:
Post a Comment