#മീ ടു വെളിപ്പെടുത്തല്‍: എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

#മീ ടു വെളിപ്പെടുത്തല്‍: എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: മീ ടു വെളിപ്പെടുത്തലിനു പിന്നാലെ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്ക് ജാമ്യം. ഡല്‍ഹി കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ജാമ്യം. കേസ് അടുത്തമാസം എട്ടിന് വീണ്ടും പരിഗണിക്കും.

തനിക്കെതിരായ കുറ്റം ചുമത്തുന്ന തീയതി ഏപ്രില്‍ 19 ആണ്. അതിനു ശേഷം തനിക്ക് എല്ലാം വെളിപ്പെടുത്താനുള്ള സമയമാണ്. സത്യമാണ് തന്റെ പ്രതിരോധമെന്നും അവര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

#മീ ടു ക്യാംപയിനിലുടെ എം.ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച 20 ഓളം മുന്‍കാല സഹപ്രവര്‍ത്തകരായ വനിതാ മാധ്യമപ്രവര്‍ത്തകരില്‍ ആദ്യത്തേയാളാണ് പ്രിയ രമണി. 1990കളില്‍ അക്ബറിനൊപ്പം ജോലി ചെയ്തിരുന്ന ഗസാല വഹാബ്, ഷുമ റഹ, അഞ്ജു ഭാരതി, ഷുതപ പോള്‍ തുടങ്ങിയവരാണ് ആരോപണവുമായി എത്തിയത്.

അതേസമയം, രമണി തനിക്കെതിരെ ഉന്നയിച്ച ആരോപണം വ്യാജവും സാങ്കല്പികവുമാണെന്നാണ് അക്ബറുടെ മറുപടി. രമണിയുടെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ അപകീര്‍ത്തികരമാണെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് രപിയ രമണി ഇന്ന് കോടതിയില്‍ ഹാജരായത്.



from mangalam.com https://ift.tt/2TexKxb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages