രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിശ്രമജീവിതത്തിലാണെങ്കിലും കണ്ണും കാതും പൂട്ടി മാറിനിൽക്കുന്നില്ലകെ.പി ഉണ്ണികൃഷ്ണൻ എന്ന രാഷ്ട്രീയ ചാണക്യൻ. സ്വാതന്ത്ര സമര ശബ്ദത്തിനൊപ്പം നടന്ന് കോഴിക്കോട് പന്നിയങ്കരയിൽ നിന്നും വടകരയിലെത്തി ഏറ്റവും ശക്തനായ പാർലമെന്റേറിയനായ നേതാവ്. സോഷ്യലിസ്റ്റായതും പിന്നെ കോൺഗ്രസ്സായതും, കോൺഗ്രസ് വിട്ടതും വീണ്ടും കോൺഗ്രസിലെത്തിയതും എല്ലാം ശക്തമായ നിലപാടിന്റെ ഭാഗമായിരുന്നു. അപ്രതീക്ഷിതമായി വടകരയിൽ മത്സരിക്കാനെത്തി ഒടുവിൽ ഏറ്റവും കൂടുതൽ കാലം പാർലമെന്റേറിയനും കേന്ദ്രമന്ത്രിയുമായ നേതാവിന്റെ വാക്കുകൾക്ക് ഒട്ടും മൂർച്ച കുറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി പദം വരെ അലങ്കരിച്ചെങ്കിലും ഇന്നും പന്നിയങ്കരയിലെ ആ പഴയ തറവാട് മാത്രമാണ് സ്വന്തമായി തനിക്കുള്ളതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. അത് ഒരു കുറച്ചിലായി അദ്ദേഹം കരുതുന്നുമില്ല. കാരണം രാഷ്ട്രീയം ഉണ്ണികൃഷ്ണന് സ്വന്തം ജീവിതം കൂടിയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ തന്റെ പഴയ തറവാട്ട് വീട്ടിലിരുന്ന് വീണ്ടും രാഷ്ട്രീയം പറയുകയാണദ്ദേഹം. മാതൃഭൂമി ഡോട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖം. മറ്റൊരു തിരഞ്ഞെടുപ്പ് കൂടി വരികയാണ് അഞ്ച് വർഷക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണത്തെ എങ്ങനെ നോക്കി കാണുന്നു അഞ്ച് വർഷക്കാലം നരേന്ദ്രമോദി ഭരിച്ചിരുന്നോ അതല്ല ഭരണ വൈകൃതമായിരുന്നോ കാഴ്ചവെച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കടന്ന് പോയ വർഷങ്ങൾ. കാർഷിക മേഖലയേയും സാധാരണ ജനങ്ങളേയും തകർത്തെറിഞ്ഞ അഞ്ച് കൊല്ലം. അഴിമതിക്കെതിരെ നിലപാടെടുക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ നരേന്ദ്രമോദി സർക്കാർ ഏറ്റവും വലിയ അഴിമതിയിൽ കൂടി ഉഴലുന്നതാണ് കാണുന്നത്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പകരം ചോദിക്കുമെന്ന് ഉറപ്പാണ്. അതിനോടൊപ്പം കേരളത്തിൽ പിണറായി വിജയൻ ഭരണത്തിന്റെ തിരിച്ചടിയും ഇവിടെയുണ്ടാവും. പ്രിയങ്ക ഗാന്ധിയെ മറ്റൊരു ഇന്ദിരയാക്കിയാണല്ലോ കോൺഗ്രസ് പ്രചാരണം പ്രിയങ്ക ഗാന്ധിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്തുന്നതിൽ തന്നെ അർഥമില്ല. ഇന്ദിരാഗാന്ധി സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് സംഘടനയുടെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചാണ് അവർ പ്രധാനമന്ത്രിയായത്. എന്നാൽ പ്രിയങ്ക യാദൃശ്ചികമായി കടന്ന് വന്ന നേതാവാണ്. എങ്കിലും അവർക്ക് അവരുടേതായ ഗുണമുണ്ട്. ഉത്തർപ്രദേശിലെ ബ്രാഹ്മണ വിഭഗമായ ഉന്നത വിഭാഗങ്ങളിൽ സ്വാധീനമുണ്ടാക്കാൻ പ്രിയങ്കയ്ക്ക് കഴിയും. അതുപോലെ തന്നെ സ്ത്രീകൾക്കിടയിലും പ്രിയങ്കയ്ക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. രാഹുൽഗാന്ധിയുടെ മേക്ക് ഓവറിനെ എങ്ങനെ നോക്കികാണുന്നു അങ്ങനെയൊരു മേക്ക് ഓവറൊന്നും ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ പരിചയം കൂടി വരുന്നതിന്റെ പ്രതിഫലനമാണത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലും മറ്റുമെല്ലാം ഇക്കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ സാധ്യതയുണ്ടോ എന്നെനിക്ക് പറയാൻ കഴിയില്ല. എന്നാൽ ബിജെപിക്ക് ഗുണം ചെയ്യുകയില്ലന്ന് തീർച്ചയുമുണ്ട്. പ്രാദേശിക തലത്തിൽ പല കൂട്ടായ്മകളും ഉയർന്ന് വരുന്നു. ഒരുപക്ഷെ അവരുടെ നിർണായക തിരഞ്ഞെടുപ്പാവും ഇത്. ഓർത്തെടുക്കുന്നുണ്ടോ പഴയ തിരഞ്ഞെടുപ്പ് കാലം 1971 മുതൽ തുടർച്ചയായി ആറ് തവണയാണ് വടകരയെ പ്രതിനിധീകരിച്ചത്. 1971 ലും 1977 ലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിഹ്നത്തിലായിരുന്നുവെങ്കിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980-ൽ കോൺഗ്രസ് യുവിനോടൊപ്പമായിരുന്നു. 1984, 1991 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് എസിന്റെ സ്ഥനാർഥിയായി വിജയം ആവർത്തിച്ചു. 1996-ൽ കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സി.പി.എമ്മിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. തിരിഞ്ഞ് കുത്തിയവർ സ്വന്തം പാർട്ടിക്കാർ തന്നെയായിരുന്നുവെന്ന് ഞാൻ മുമ്പെ വെളിപ്പെടുത്തിയതാണ്. എങ്കിലും വലുതായൊന്നുമില്ലെങ്കിലും കേന്ദ്രമന്ത്രിയായിരിക്കേ ടെലിക്കോം രംഗം, ദേശീയ പാത എന്നിവയിലെല്ലാം നാടിന് വേണ്ടി കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സംതൃപ്തി നൽകുന്നതാണ്. സജീവരാഷ്ട്രീയത്തിൽ നിന്ന് മാറിയതാണോ മാറിയതല്ല. ആരോഗ്യപരമായ പരിമിതി തന്നെയാണ് പ്രശ്നം. കെ.പി.സി.സിയിലും എ.ഐ.സി.സി നിർവാഹക സമിതിയിലുമൊക്കെയുണ്ട്. പക്ഷെ ഒന്നിലും സജീവ പങ്കാളിത്തമില്ല. പൊതുവേയുള്ള രാഷ്ട്രീയ മാറ്റമൊക്കെ ശ്രദ്ധിക്കാറുണ്ട്. വയിക്കാനും, പഠിക്കാനും ഇപ്പോഴും നോക്കാറുണ്ട്. ആരോഗ്യ സ്ഥിതി മോശമാണ്. രണ്ടുവട്ടം ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണ്. പ്രായം ഏറെയായി. അതൊന്നും ഓർമകളേയോ, തിരിച്ചറിവുകളേയോ ബാധിച്ചിട്ടില്ല. കുറെ ഇടങ്ങളിൽ പോവാനുണ്ട് പക്ഷെ എവിടെ പോയാലും തിരഞ്ഞെടുപ്പിന് മുന്നെ തിരിച്ചെത്തും കാരണം രാഷ്ട്രീയമാണ് എന്റെ ജീവിതം.
from mathrubhumi.latestnews.rssfeed https://ift.tt/2GFSSGM
via
IFTTT
No comments:
Post a Comment